ഏഷ്യാകപ്പ് ക്രിക്കറ്റ്: ഇന്ത്യ–പാക് മത്സരം ഫെബ്രുവരി 27ന്
text_fieldsന്യൂഡല്‍ഹി: ക്രിക്കറ്റ് ആരാധകര്‍ കാത്തിരിക്കുന്ന ഇന്ത്യ-പാക് മത്സരം യാഥാര്‍ഥ്യമാകുന്നു. ഫെബ്രുവരി 27ന് ബംഗ്ളാദേശില്‍ നടക്കുന്ന ഏഷ്യാകപ്പ് ട്വന്‍റി20 ടൂര്‍ണമെന്‍റില്‍ ഇരുടീമും മുഖാമുഖം കാണും.
ഫെബ്രുവരി 24 മുതല്‍ മാര്‍ച്ച് ആറുവരെയാണ് ടൂര്‍ണമെന്‍റ് നടക്കുക.
കഴിഞ്ഞ ഏകദിന ലോകകപ്പ് മത്സരത്തിലാണ് ഇരുടീമും അവസാനമായി ഏറ്റുമുട്ടിയത്. അന്ന് ഇന്ത്യക്കൊപ്പമായിരുന്നു ജയം.
പിന്നീട് 2015 ഡിസംബറില്‍ പരമ്പര കളിക്കുമെന്ന് ധാരണയുണ്ടായിരുന്നെങ്കിലും സര്‍ക്കാറുകള്‍ അനുമതി നല്‍കാത്തതിനാല്‍ നടന്നിരുന്നില്ല. ഇന്ത്യക്കും പാകിസ്താനും പുറമെ ബംഗ്ളാദേശ്, ശ്രീലങ്ക എന്നീ ടീമുകളും പങ്കെടുക്കും.
അഫ്ഗാനിസ്താന്‍, ഒമാന്‍, ഹോങ്കോങ്, യു.എ.ഇ എന്നീ ടീമുകളില്‍നിന്ന് യോഗ്യത നേടുന്ന ഒരു ടീമിനും ടൂര്‍ണമെന്‍റില്‍ അവസരമുണ്ടാകും. ഫെബ്രുവരി 19നാണ് യോഗ്യതാ മത്സരങ്ങള്‍ തുടങ്ങുക.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
