Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ബ്ലൈന്‍ഡ് ക്രിക്കറ്റ്: പാകിസ്താന് ഫൈനലില്‍
text_fieldsbookmark_border
കൊച്ചി: ബൈ്ളന്‍ഡ് ഏഷ്യാകപ്പ് ട്വന്റി20 ടൂര്‍ണമെന്റിലെ തുടര്‍ച്ചയായ മൂന്നാം ജയത്തോടെ പാകിസ്താന് ഫൈനലില്‍. ഇന്നലെ നടന്ന മത്സരത്തില്‍ ശ്രീലങ്കയെ 90 റണ്‍സിനാണ് പാകിസ്താന് പരാജയപ്പെടുത്തിയത്. ആദ്യം ബാറ്റ് ചെയ്ത പാകിസ്താന് എട്ട് വിക്കറ്റ് നഷ്ടത്തില്‍ 214 റണ്‍സെടുത്തു. 30 പന്തില്‍ 44 റണ്‍സ് നേടിയ മുഹമ്മദ് അക്രമാണ് ടോപ് സ്കോറര്‍. ശ്രീലങ്കക്ക് എട്ട് വിക്കറ്റ് നഷ്ടത്തില്‍ 124 റണ്‍സെടുക്കാനേ കഴിഞ്ഞുള്ളൂ. നേപ്പാളിനെ ബംഗ്ളാദേശ് 62 റണ്‍സിന് തോല്പിച്ചു. നേപ്പാളിന് ഒരു മത്സരം പോലും ജയിക്കാനായില്ല. ഫൈനല്‍ ഉറപ്പിക്കാന്‍ ഇന്ത്യ ഇന്ന് അവസാന മത്സരത്തില്‍ ശ്രീലങ്കയെ നേരിടും. ഇരു ടീമുകളും രണ്ട് മത്സരങ്ങള്‍ വീതം ജയിച്ചതിനാല്‍ ഇന്നത്തെ വിജയികള്‍ക്ക് ഫൈനലില്‍ ഇടം നേടാം. 24നാണ് ഫൈനല്‍.
Next Story
