Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range 'എന്‍െറ പിഴ, വലിയ പിഴ'
text_fieldsbookmark_border
കാന്‍ബറ: ജയമുറപ്പിച്ചിടത്തുനിന്ന് നാലാം ഏകദിനം അവിശ്വസനീയമായി തോറ്റപ്പോള്‍ ധോണി സമ്മതിച്ചു, ഇത് തന്‍െറ പിഴ തന്നെയാണ്. വെറും 46 റണ്‍സിനുള്ളില്‍ ഒമ്പത് വിക്കറ്റും നിലംപൊത്തി കളി തോറ്റതിന് പ്രധാന ഉത്തരവാദി താന്‍ തന്നെയാണെന്ന് കളിക്കുശേഷം ധോണി തുറന്നുപറഞ്ഞു. എട്ടു വിക്കറ്റ് കൈയിലിരിക്കെ 75 പന്തില്‍ 72 റണ്‍സ് മാത്രം മതിയെന്നിരിക്കെ ക്രീസില്‍ എത്തിയ താന്‍ റണ്ണൊന്നും എടുക്കാതെ പുറത്തായതാണ് കളിയിലെ വഴിത്തിരിവായതെന്ന് ധോണി പറഞ്ഞു. മത്സരത്തില്‍ പരാജയപ്പെട്ടെങ്കിലും കളിയില്‍ ഒത്തിരി മെച്ചപ്പെട്ടെന്ന് ധോണി അവകാശപ്പെട്ടു. രോഹിത് ശര്‍മയും വിരാട് കോഹ്ലിയും ശിഖര്‍ ധവാനും മികച്ച ബാറ്റിങ് പ്രകടനമാണ് കാഴ്ചവെച്ചത്-ക്യാപ്റ്റന്‍ പറഞ്ഞു.
Next Story
