ബ്ലൈന്‍ഡ് ഏഷ്യാകപ്പ്:പാകിസ്താനോട് ഇന്ത്യ തോറ്റു
text_fieldsകൊച്ചി: ബൈ്ളന്‍ഡ് ഏഷ്യാകപ്പ് ട്വന്‍റി20 ടൂര്‍ണമെന്‍റില്‍ ഇന്ത്യക്ക് ആദ്യ തോല്‍വി. അവസാനം വരെ ആവേശം നിറഞ്ഞുനിന്ന മത്സരത്തില്‍ തുല്യശക്തരായ പാകിസ്താനോട് ഇന്ത്യ 19 റണ്‍സിന് പരാജയപ്പെടുകയായിരുന്നു.ആദ്യം ബാറ്റ് ചെയ്ത പാകിസ്ഥാന്‍ ഒന്‍പതിന് 191 റണ്‍സെടുത്തപ്പോള്‍ ഇന്ത്യന്‍ ഇന്നിങ്സ് ആറിന് 172ല്‍ അവസാനിച്ചു. ലീഗ് മത്സരങ്ങളില്‍ മൂന്നില്‍ രണ്ടെണ്ണം വിജയിച്ച ഇന്ത്യക്ക് വെള്ളിയാഴ്ച ശ്രീലങ്കയുമായി നടക്കുന്ന അവസാന മത്സരം നിര്‍ണായകമാണ്.ലീഗിലെ ആദ്യ രണ്ട് സ്ഥാനക്കാരായിരിക്കും ഫൈനലില്‍ ഏറ്റുമുട്ടുക. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത പാകിസ്താന്‍ ആദ്യ വിക്കറ്റുകള്‍ തുടക്കത്തില്‍ നഷ്ടപ്പെടുത്തിയെങ്കിലും മികച്ച സ്കോര്‍ കണ്ടത്തെുകയായിരുന്നു. ഓപണര്‍മാരായ ക്യാപ്റ്റന്‍ അജയ് റെഡ്ഡി, വൈസ് ക്യാപ്റ്റന്‍ പ്രകാശ് ജെര്‍മിയ എന്നിവര്‍ ഇന്ത്യക്കായി മികച്ച തുടക്കം നല്‍കിയെങ്കിലും വിജയത്തിലത്തൊന്‍ കഴിഞ്ഞില്ല. 94 റണ്‍സ് എടുത്ത ശേഷമായിരുന്നു ഇന്ത്യയുടെ ആദ്യ വിക്കറ്റ് വീണത്. പ്രകാശ് ജെര്‍മിയ 75ഉം ക്യാപ്റ്റന്‍ അജയ് റെഡ്ഡി 23 റണ്‍സും നേടി. ബുധനാഴ്ച നടന്ന രണ്ടാം മത്സരത്തില്‍ ശ്രീലങ്ക നേപ്പാളിനെ 137 റണ്‍സിന് തോല്‍പിച്ചു.
