മുഷ്താഖ് അലി ട്വന്‍റി20: ഉത്തര്‍പ്രദേശ് ചാമ്പ്യന്‍
text_fields
മുംബൈ: കലാശപ്പോരാട്ടത്തില്‍ ബറോഡയെ 38 റണ്‍സിന് പരാജയപ്പെടുത്തി മുഷ്താഖ് അലി ട്വന്‍റി20 കപ്പ് ഉത്തര്‍പ്രദേശ് സ്വന്തമാക്കി. 164 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ ബറോഡയെ 20 ഓവറില്‍ ഏഴു വിക്കറ്റിന് 125 റണ്‍സില്‍ പിടിച്ചുകെട്ടിയാണ് ഉത്തര്‍പ്രദേശ് കപ്പില്‍ മുത്തമിട്ടത്.
ടോസ് നേടിയ ബറോഡ യു.പിയെ ബാറ്റിങ്ങിനയക്കുകയായിരുന്നു. ക്യാപ്റ്റന്‍ സുരേഷ് റെയ്നയുടെയും (47 നോട്ടൗട്ട്) ഓപണര്‍ പ്രശാന്ത് ഗുപ്തയുടെയും (49) ബാറ്റിങ് മികവില്‍ യു.പി 20 ഓവറില്‍ ഏഴു വിക്കറ്റിന് 163 റണ്‍സ് അടിച്ചെടുത്തു. മറുപടി ബാറ്റിങ്ങില്‍ ബറോഡ നിരയില്‍ ആര്‍ക്കും മികച്ച പ്രകടനം പുറത്തെടുക്കാന്‍ കഴിഞ്ഞില്ല. നിര്‍ണായക ഘട്ടത്തില്‍ വമ്പനടിക്കാരന്‍ യൂസഫ് പത്താന്‍ നിര്‍ഭാഗ്യകരമായി പുറത്തായത് ബറോഡക്ക് തിരിച്ചടിയായി. 26 റണ്‍സെടുത്ത സൊയബ് തായി മാത്രമാണ് അല്‍പമെങ്കിലും ചെറുത്തുനിന്നത്. ഇര്‍ഫാന്‍ പത്താന്‍ 10 റണ്‍സിന് പുറത്തായി. മൂന്നു വിക്കറ്റ് വീഴ്ത്തി അങ്കിത് രാജ്പുത്ത് ബറോഡയുടെ നടുവൊടിച്ചു.
