Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

തൻെറ വിക്കറ്റ് വീണത് ഇന്ത്യൻ തോൽവിയിൽ വഴിത്തിരിവായി- ധോണി

text_fields
bookmark_border
തൻെറ വിക്കറ്റ് വീണത് ഇന്ത്യൻ തോൽവിയിൽ വഴിത്തിരിവായി- ധോണി
cancel

കാൻബറ: നിർണായക സമയത്ത് തൻെറ വിക്കറ്റ് വീണത് ഇന്ത്യൻ തോൽവിയിൽ വഴിത്തിരിവായതായി ക്യാപ്റ്റൻ എം.എസ് ധോണി. നാലാം ഏകദിനത്തിൽ ആസ്ട്രേലിയയോട് 25 റൺസിന് തോറ്റതിനെക്കുറിച്ച് പ്രതികരിക്കുകയായിരുന്നു ധോണി. തീർച്ചയായും ഞങ്ങൾ നിരാശപ്പെടുത്തിയിരിക്കുന്നു. നന്നായി ബാറ്റ് ചെയ്യാൻ ടീമിന് സാധിച്ചില്ല. 46 ഒാവറിനുള്ളിൽ മത്സരത്തിൽ ഇന്ത്യ വിജയം കാണുമെന്നായിരുന്നു തൻെറ നിഗമനം.  ഇന്ത്യയുടെ യുവനിര സമ്മർദങ്ങൾക്ക് അടിമപ്പെട്ടു. അവർക്ക് ഈ മത്സരത്തിൽ നിന്നും പഠിക്കാൻ ഏറെയുണ്ടെന്നും ധോണി വ്യക്തമാക്കി.

2015 ലോകകപ്പിനു ശേഷം ഇന്ത്യയുടെയും ധോണിയുടെയും സമയം നല്ലതല്ല. ലോക കപ്പിനു മുമ്പുതന്നെ ധോണി ടെസ്റ്റ് ടീം ക്യാപ്റ്റന്‍ പദവി നാടകീയമായി ഒഴിഞ്ഞിരുന്നു. ലോകകപ്പിലെ ആദ്യത്തെ ഏഴ് മല്‍സരങ്ങളും ജയിച്ച് കഴിഞ്ഞ മാര്‍ച്ച് 26ന് സിഡ്‌നി ക്രിക്കറ്റ് ഗ്രൗണ്ടില്‍ ആസ്‌ട്രേലിയക്കെതിരെ സെമി ഫൈനല്‍ കളിക്കാനിറങ്ങിയ, അന്ന് പാളം തെറ്റിയ ടീം ഇനിയും തിരികെ കയറിയിട്ടില്ല.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
Next Story