Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഐ.പി.എൽ വാതുവെപ്പ്: അജിത് ചാന്ദിലക്കും ഹികേൻ ഷാക്കും വിലക്ക്
text_fieldsbookmark_border
മുംബൈ: ഐ.പി.എൽ വാതുവെപ്പ് കേസിൽ രാജസ്ഥാൻ റോയൽസ് താരങ്ങളായ അജിത് ചാന്ദിലക്കും ഹികേൻ ഷാക്കും വിലക്ക്. ചാന്ദിലക്ക് ആജീവനാന്തവും ഹികേൻ ഷാക്ക് അഞ്ച് വർഷവുമാണ് ബി.സി.സി.ഐ വിലക്കേർപ്പെടുത്തിയത്. പ്രസിഡന്റ് ശശാങ്ക് മനോഹർ അധ്യക്ഷനായ അച്ചടക്ക സമിതിയുടേതാണ് നടപടി. കഴിഞ്ഞ ഡിസംബര്‍ 24ന് കളിക്കാർ അച്ചടക്ക സമിതിക്ക് മുന്നിൽ ഹാജരായി വിശദീകരണം നൽകിയിരുന്നു.
2013ലാണ് ഐ.പി.എൽ മത്സരങ്ങൾക്കിടെ മലയാളിതാരം ശ്രീശാന്തിനൊപ്പം രാജസ്ഥാൻ റോയൽസ് താരമായ അജിത് ചാന്ദിലയും അങ്കിത് ചവാനും അറസ്റ്റിലായത്. തുടർന്ന് ശ്രീശാന്തിനെയും അങ്കിത് ചവാനെയും ബി.സി.സി.ഐ ആജീവനാന്തം വിലക്കി. തെളിവെടുപ്പ് വൈകിയതിനാൽ ചാന്ദിലയെ സസ്പെൻഡ് ചെയ്യുക മാത്രമാണ് ചെയ്തിരുന്നത്. എന്നാൽ ശ്രീശാന്ത് ഉൾപ്പെടെയുള്ള താരങ്ങളെ പട്യാല ഹൗസ് കോടതി വെറുതെ വിടുകയാണുണ്ടായത്.
Next Story
