Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range മുഷ്താഖ് അലി ട്രോഫി: ഫൈനല്‍ തേടി കേരളം
text_fieldsbookmark_border
മുംബൈ: മുഷ്താഖ് അലി ക്രിക്കറ്റ് ട്രോഫിയില്‍ ഫൈനല്‍ തേടി കേരളം തിങ്കളാഴ്ച വിദര്‍ഭക്കെതിരെ. സൂപ്പര്‍ ലീഗില്‍ നിലവില്‍ മൂന്നാം സ്ഥാനക്കാരായ കേരളത്തിന് തിങ്കളാഴ്ച വിദര്‍ഭക്കെതിരെ മികച്ച മാര്‍ജിനില്‍ ജയിക്കുകയും ബറോഡക്കെതിരെ ഒന്നാം സ്ഥാനക്കാരായ മുംബൈ പരാജയപ്പെടുകയും ചെയ്താല്‍ ഇന്നുതന്നെ ഫൈനല്‍ ഉറപ്പിക്കാം.
കഴിഞ്ഞ മത്സരത്തില്‍ ബറോഡക്കെതിരെ നേടിയ മികച്ച വിജയത്തിന്‍െറ ആത്മവിശ്വാസത്തിലാണ് കേരളം വിദര്‍ഭക്കെതിരെ കളത്തിലിറങ്ങുക. അവസാന ഓവറുകളില്‍ റൈഫി വിന്‍സന്‍റ് ഗോമസും പി. പ്രശാന്തും നടത്തിയ വെടിക്കെട്ടാണ് കേരളത്തിന് ജയം കൊണ്ടുവന്നത്. സഞ്ജു വി. സാംസണ്‍, രോഹന്‍ പ്രേം, സചിന്‍ ബേബി തുടങ്ങിയ മുന്‍നിര ഫോമിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
