ഒരോവറില്‍ 39 റണ്‍സ്; പുതിയ റെക്കോഡ്
text_fieldsഡല്‍ഹി: ഐ.പി.എല്‍ മത്സരങ്ങളില്‍ ഹര്‍ദിക് പാണ്ഡ്യ എന്ന യുവതാരത്തിന്‍െറ ബാറ്റിന്‍െറ ചൂട് പലരും അനുഭവിച്ചതാണ്. ഇത്തവണ ആ നിര്‍ഭാഗ്യംകിട്ടിയത് ഡല്‍ഹി താരം ആകാശ് സുദന്‍ എന്ന പുതുമുഖ ബൗളര്‍ക്ക്. സുദന്‍ എറിഞ്ഞ ഒരോവറില്‍ 39 റണ്‍സ് വാരിക്കൂട്ടി ലോക ക്രിക്കറ്റില്‍ ഒരോവറില്‍ ഏറ്റവുംകൂടുതല്‍ റണ്‍സ് വഴങ്ങുന്ന താരമായി. അഞ്ച് സിക്സും ഒരു ഫോറും സഹിതം ഹര്‍ദിക് 34 റണ്‍സ് നേടി. 2012 ജൂലൈയില്‍ ന്യൂസിലന്‍ഡിന്‍െറ സ്കോട്ട് സ്റ്റൈറിസ് വഴങ്ങിയ 38 റണ്‍സ് റെക്കോഡാണ് പഴങ്കഥയാക്കിയത്. മുഷ്താഖ് അലി ട്രോഫി ട്വന്‍റി20 ക്രിക്കറ്റിലാണ് അദ്ഭുതപ്പെടുത്തിയ പ്രകടനമുണ്ടായത്. അഞ്ചു സിക്സും ഒരു ഫോറും സഹിതം ഹര്‍ദിക് നേടിയ 34 ഉള്‍പ്പെടെയായിരുന്നു 39 റണ്‍സ് പിറന്നത്. 4 ബൈ റണ്‍സും, ഒരു നോബോളും സുദന്‍ വഴങ്ങി. ഹര്‍ദിക് വെടിക്കെട്ട് നടത്തിയെങ്കിലും അഞ്ച് വിക്കറ്റിന് ബറോഡ തോല്‍വി വഴങ്ങി.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
