ഇന്ത്യ-ആസ്ട്രേലിയ പരമ്പരക്ക് നാളെ തുടക്കം
text_fieldsപെര്‍ത്ത്: അഞ്ച് ഏകദിന മത്സരങ്ങളും മൂന്ന് ട്വന്റി20യും അടങ്ങിയ ആസ്ട്രേലിയ-ഇന്ത്യ ക്രിക്കറ്റ് പരമ്പരക്ക് തിങ്കളാഴ്ച തുടക്കം. പരമ്പരയിലെ ആദ്യ ഏകദിന മത്സരം വാക്കയില്‍ നടക്കും. ഇന്ത്യന്‍ സമയം രാവിലെ 8.50നാണ് മത്സരം തുടങ്ങുക.
പേസ് ബൗളര്‍ മുഹമ്മദ് ഷമി പരിക്കേറ്റ് പുറത്തുപോയതിന്െറ ക്ഷീണത്തിലാണ് ഇന്ത്യയിറങ്ങുന്നത്. എങ്കിലും സന്നാഹ മത്സരത്തിലെ ജയങ്ങള്‍ ആത്മവിശ്വാസമേകും. സ്വന്തംനാട്ടില്‍ കരുത്തരായ ന്യൂസിലന്‍ഡിനെയും വെസ്റ്റിന്‍ഡീസിനെയും കെട്ടുകെട്ടിച്ച കരുത്തിലാണ് ആസ്ട്രേലിയ. ദുര്‍ബലരായ വിന്‍ഡീസിനെതിരെ ഓസീസിന്‍െറ മുന്‍നിര ബാറ്റ്സ്മാന്മാര് മികച്ച ഫോമിലത്തെിയിരുന്നു. സന്നാഹ മത്സരങ്ങളിലെ ട്വന്റി20യില്‍ ഇന്ത്യന്‍ മുന്‍നിര തിളങ്ങിയെങ്കിലും ഏകദിനമത്സരത്തില്‍ രോഹിത് ശര്‍മ ഒഴികെയുള്ളവര്‍ പരാജയമായിരുന്നു. ഇന്ത്യന്‍ സ്പിന്നര്‍മാര്‍ മികവ് തുടരുമെന്നുതന്നെയാകും ക്യാപ്റ്റന്‍ ധോണിയുടെ പ്രതീക്ഷ.
