യുവിയുടെ ജീവിതം ഡോക്യുമെന്‍ററിയാകുന്നു
text_fieldsമുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ഹീറോ യുവരാജ് സിങ്ങിന്‍െറ ജീവിതം ഡോക്യുമെന്‍ററിയാകുന്നു. യു.എസിലെ ലോസ് ആഞ്ജലസ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന അപക്സ് എന്‍റര്‍ടെയ്ന്‍മെന്‍റ് എന്ന കമ്പനിയാണ് ഡോക്യുമെന്‍ററി നിര്‍മിക്കുന്നത്. യുവരാജിന്‍െറ ക്രിക്കറ്റ് ജീവിതത്തിനൊപ്പം കാന്‍സറിനോട് നടത്തിയ പോരാട്ടവും ആരാധകര്‍ക്ക് തിരശ്ശീലയില്‍ കാണാനാകും. ഡോക്യുമെന്‍ററിക്കുള്ള അവകാശം നേടിയതായി അപക്സ് എന്‍റര്‍ടെയ്ന്‍മെന്‍റിന്‍െറ പ്രസിഡന്‍റും സഹസ്ഥാപകനുമായ മാര്‍ക് സിയാര്‍ഡി സ്ഥിരീകരിച്ചു. യുവരാജിന്‍െറ കളിയുടെ പഴയ വിഡിയോകള്‍ ഉപയോഗിക്കുന്നതിനൊപ്പം ഇന്ത്യയിലെ വിവിധ ഭാഗങ്ങളില്‍ ചിത്രീകരണമുണ്ടാകും. താരത്തിന്‍െറ മാതാപിതാക്കളായ യോഗ്രാജ് സിങ്ങും ശബ്നവും ഇതിന്‍െറ ഭാഗമാകും.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
