അമ്പയറെ നോക്കി പിറുപിറുത്തു; കോഹ്ലിക്ക് പിഴ
text_fieldsദുബൈ: പാകിസ്താനെതിരായ മത്സരത്തില്‍ അമ്പയറുടെ തീരുമാനത്തോട് വിയോജിപ്പ് പ്രകടിപ്പിച്ചതിന് ഇന്ത്യന്‍ വൈസ് ക്യാപ്റ്റന്‍ വിരാട് കോഹ്ലിക്ക് മാച്ച് ഫീയുടെ 30 ശതമാനം പിഴ. ഇന്ത്യയുടെ ബാറ്റിങ്ങിനിടെ 15ാം ഓവറില്‍ പാകിസ്താന്‍െറ എല്‍.ബി.ഡബ്ള്യു അപ്പീല്‍ അനുവദിച്ച് താന്‍ പുറത്തായെന്നു വിധിച്ച അമ്പയര്‍ തീരുമാനത്തോടാണ് കോഹ്ലി എതിര്‍പ്പ് പ്രകടമാക്കിയത്. ഒൗട്ട് അല്ളെന്ന് സൂചിപ്പിച്ച് ബാറ്റ് ഉയര്‍ത്തിക്കാട്ടിയ താരം, ക്രീസില്‍നിന്ന് മടങ്ങവെ അമ്പയറെ തിരിഞ്ഞുനോക്കി പിറുപിറുക്കുകയും ചെയ്തു. കളിയുടെ മാന്യതക്ക് ചേരുന്നതല്ല കോഹ്ലിയുടെ പ്രതികരണമെന്ന് വിലയിരുത്തിയാണ് എലൈറ്റ് പാനല്‍ മാച്ച് റഫറി ജെഫ് ക്രോ പിഴശിക്ഷ വിധിച്ചത്. ഐ.സി.സി കുറ്റം സമ്മതിച്ച കോഹ്ലി, പെരുമാറ്റച്ചട്ടത്തിലെ ആര്‍ട്ടിക്ള്‍ 2.1.5 പ്രകാരം വിധിച്ച ശിക്ഷയും ഏറ്റുവാങ്ങുന്നതായി അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
