Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightപാകിസ്താനില്‍...

പാകിസ്താനില്‍ ഇന്ത്യന്‍ പതാകയുയര്‍ത്തിയ കോഹ്ലി ആരാധകന് ജാമ്യം

text_fields
bookmark_border
പാകിസ്താനില്‍ ഇന്ത്യന്‍ പതാകയുയര്‍ത്തിയ കോഹ്ലി ആരാധകന് ജാമ്യം
cancel

ലാഹോര്‍: ഇന്ത്യന്‍ ക്രിക്കറ്റ് താരം വിരാട് കോഹ്ലിയോടുള്ള ആരാധന മൂത്ത് പാകിസ്താനില്‍ ഇന്ത്യന്‍ ത്രിവര്‍ണ പതാകയുയര്‍ത്തിയതിന് അറസ്റ്റിലായ യുവാവിന് ജാമ്യം. ഒരു മാസത്തിലധികം ജയിലില്‍ കഴിഞ്ഞ ഉമര്‍ ദരാസ് എന്ന 22കാരനാണ് ഒകാര അഡീഷനല്‍ ഡിസ്ട്രിക്ട് ആന്‍ഡ് സെഷന്‍സ് കോടതി ജാമ്യമനുവദിച്ചത്. സ്വന്തം വീടിനു മുകളില്‍ ഇന്ത്യന്‍ പതാകയുയര്‍ത്തിയതിന് ജനുവരി 25നാണ് ഉമര്‍ ദരാസിനെ പൊലീസ് അറസ്റ്റ് ചെയ്തത്.
പാകിസ്താന്‍െറ അഖണ്ഡതക്കെതിരെ പ്രവര്‍ത്തിച്ചുവെന്ന കുറ്റം ആരോപിക്കപ്പെട്ട യുവാവിന് പൊലീസ് ക്ളീന്‍ ചിറ്റ് നല്‍കിയെങ്കിലും ഫെബ്രുവരി 18ന് ജാമ്യാപേക്ഷ കോടതി തള്ളിയിരുന്നു. 10 വര്‍ഷം വരെ ശിക്ഷ ലഭിക്കാവുന്ന വകുപ്പുകളാണ് ദരാസിനെതിരെ ചുമത്തിയിരിക്കുന്നത്.
കഴിഞ്ഞ ദിവസം ഇരുവിഭാഗത്തിന്‍െറയും വാദം കേട്ട കോടതി 50,000 പാകിസ്താന്‍ രൂപയുടെ ഉറപ്പിന്മേലാണ് ജാമ്യം അനുവദിച്ചത്.
 

 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Virat Kohli
Next Story