Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഏഷ്യാകപ്പ് ട്വന്‍റി20: ഇന്ത്യ ഇന്ന് ബംഗ്ലാദേശിനെതിരെ; ധോണിയുടെ കാര്യം സംശയത്തില്‍

text_fields
bookmark_border
ഏഷ്യാകപ്പ് ട്വന്‍റി20: ഇന്ത്യ ഇന്ന് ബംഗ്ലാദേശിനെതിരെ; ധോണിയുടെ കാര്യം സംശയത്തില്‍
cancel
camera_alt???????? ???????????? ????? ?????, ??.?.? ???????????? ????? ??????, ????????? ???????????? ???????? ???? ?????, ?????????? ???????????? ?????? ????????? ????????? ???? ????? ???????????

മിര്‍പൂര്‍: കുട്ടിക്രിക്കറ്റിലേക്ക് ആദ്യമായി ചുവടുമാറ്റിയ ഏഷ്യന്‍ പോരാട്ടത്തിന് ബംഗ്ളാദേശില്‍ ബുധനാഴ്ച പിച്ചുണരും. ഭൂഖണ്ഡം പിടിക്കാനുള്ള ഏറ്റുമുട്ടലില്‍ ഇന്ത്യ, പാകിസ്താന്‍, ശ്രീലങ്ക, ബംഗ്ളാദേശ് തുടങ്ങിയ പ്രമുഖര്‍ക്കൊപ്പം യോഗ്യത കടമ്പ കടന്നത്തെുന്ന യു.എ.ഇയും പങ്കാളികളാകും. ട്വന്‍റി20 ലോകകപ്പ് മുന്നില്‍ക്കണ്ടാണ് ഇത്തവണ ഈ ഫോര്‍മാറ്റില്‍ ഏഷ്യ കപ്പ് നടക്കുന്നത്. ആദ്യ പോരില്‍, ലോക ഒന്നാം നമ്പര്‍ ട്വന്‍റി20 ടീമായ ഇന്ത്യയും വന്‍പടകളെ കടപുഴക്കുന്നത് ശീലമാക്കിയ ബംഗ്ളാദേശും ഏറ്റുമുട്ടുമ്പോള്‍ ഒന്നാം ദിനം തന്നെ തീപാറുമെന്നുറപ്പ്. ഇന്ത്യന്‍ സമയം വൈകീട്ട് 6.50 മുതല്‍ മിര്‍പുര്‍ ഷേര ബംഗ്ള സ്റ്റേഡിയത്തിലാണ് ആദ്യ മത്സരത്തിന്‍െറ ആരവമുയരുന്നത്.

ആശങ്കയുയര്‍ത്തി ധോണിയുടെ പരിക്ക്
ട്വന്‍റി20 ലോകകപ്പിനുള്ള അവസാനവട്ട കളിയൊരുക്കം എന്നനിലയില്‍ സമീപിക്കുന്ന ഈ ടൂര്‍ണമെന്‍റില്‍ പക്ഷേ, ക്യാപ്റ്റന്‍ മഹേന്ദ്രസിങ് ധോണിയുടെ പരിക്കിന്‍െറ രൂപത്തില്‍ പിടികൂടിയ അസ്വസ്ഥതയുമായാണ് ഇന്ത്യ കളത്തിലിറങ്ങുന്നത്. മുതുകില്‍ പേശീവലിവുണ്ടായ ധോണിക്ക് കളിക്കാനാകാത്ത സാഹചര്യമുണ്ടായാല്‍ പകരക്കാരനാകാന്‍ പാര്‍ഥിവ് പട്ടേലിനെ ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇന്നലെ ടീമിനൊപ്പം ഗ്രൗണ്ടിലത്തെിയെങ്കിലും ധോണി പരിശീലനത്തില്‍നിന്ന് പൂര്‍ണമായും വിട്ടുനിന്നു. ക്യാപ്റ്റന്‍ കളിക്കുമോ എന്നകാര്യത്തില്‍ ഇതുവരെ വ്യക്തത വന്നിട്ടില്ല. മത്സരത്തിന് മുന്നോടിയായി ചൊവ്വാഴ്ച നടന്ന വാര്‍ത്താസമ്മേളത്തില്‍ പങ്കെടുത്ത വൈസ് ക്യാപ്റ്റന്‍ വിരാട് കോഹ്ലിയും ഇക്കാര്യത്തില്‍ കൃത്യമായ മറുപടി നല്‍കാന്‍ തയാറായില്ല. സാധാരണ ഫുട്ബാള്‍ കളിയും ബാറ്റിങ് പരിശീലനവുമാണ് ധോണി നെറ്റ് സെഷനുകളില്‍ നടത്താറുള്ളത്. എന്നാല്‍, ഇന്നലെ സഹതാരങ്ങള്‍ വാംഅപ് ചെയ്യുന്നതും നോക്കി ഗോള്‍പോസ്റ്റിനപ്പുറം നില്‍ക്കുകയായിരുന്നു ക്യാപ്റ്റന്‍. പാര്‍ഥിവ് പട്ടേല്‍ ഇന്നലെ ഉച്ചക്കുതന്നെ ടീമിനൊപ്പം ചേര്‍ന്നെങ്കിലും താരത്തിന് വിശ്രമമനുവദിച്ചു. കുട്ടിക്രിക്കറ്റില്‍ പ്രധാന പൊസിഷനുകളില്‍ മാറിമാറി ബാറ്റുചെയ്യാനും ഡത്തെ് ഓവറുകളില്‍ സിക്സുകള്‍ പറത്തുന്നതിലുമുള്ള കഴിവ് പാര്‍ഥിവിന് ഇല്ളെന്നിരിക്കെ ധോണി ഫിറ്റ്നസ് എത്രയും പെട്ടെന്ന് വീണ്ടെടുക്കേണ്ടത് അനിവാര്യതയാണ്. അതേസമയം, ടോസിനുമുമ്പ് അവസാന ഇലവനെ പ്രഖ്യാപിക്കുന്നതുവരെ ധോണിയുടെ പങ്കാളിത്തത്തിന്‍െറ കാര്യം എഴുതിത്തള്ളാനാകില്ല. ബംഗ്ളാദേശിനെതിരെ ജയവുമായി ടൂര്‍ണമെന്‍റിന് മികച്ച തുടക്കം കുറിക്കാന്‍ ഫോമിലുള്ള ഇന്ത്യന്‍ താരങ്ങള്‍ക്ക് കഴിയും എന്നുതന്നെയാണ് വിലയിരുത്തല്‍. ട്വന്‍റി20യിലെ ഇന്ത്യന്‍ ട്രാക് റെക്കോഡ് ആ വിശ്വാസത്തിന് പിന്‍ബലം നല്‍കുന്നു.

മുസ്തഫിസുര്‍: ബംഗ്ളാദേശിന്‍െറ ആയുധം
കഴിഞ്ഞ ജൂണില്‍ ഇതേ മണ്ണില്‍ ബംഗ്ളാദേശിനോട് ആദ്യമായി പരമ്പര തോറ്റതിന്‍െറ ഓര്‍മകള്‍ ഇന്ത്യന്‍ ടീമിനെ വേട്ടയാടാനുണ്ട്. അന്ന് ഇന്ത്യയെ തകര്‍ത്തെറിയാന്‍ ആതിഥേയര്‍ക്ക് കരുത്തായ മുസ്തഫിസുര്‍ റഹ്മാന്‍ എന്ന 20കാരന്‍ പയ്യന്‍ തന്നെയാണ് എതിരാളികള്‍ക്കെതിരായ ആയുധമായി ഇത്തവണയും ബംഗ്ളാദേശ് ആവനാഴിയിലുള്ളത്. ബാറ്റ്സ്മാന്‍മാര്‍ എത്ര ഗൃഹപാഠം ചെയ്തുവന്നാലും മുസ്തഫിസുറിന്‍െറ തീപ്പൊരികള്‍ക്ക് മുന്നില്‍ വിറക്കുമെന്ന് ബംഗ്ളാ ക്യാപ്റ്റന്‍ മശ്റഫെ മൊര്‍താസ വെല്ലുവിളി ഉയര്‍ത്തിക്കഴിഞ്ഞു. എന്നാല്‍, മുസ്തഫിസുറിന്‍െറ പേസിനെ മാത്രം ആശ്രയിച്ച് ഇന്ത്യയുടെ ലോകോത്തര ബാറ്റിങ്ങിനെ മറികടന്ന് തങ്ങള്‍ക്ക് ജയിക്കാനാകില്ളെന്ന ഉത്തമബോധ്യവും ക്യാപ്റ്റനുണ്ട്.    

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story