Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഒാസീസ് വിജയ തീരത്ത്
text_fieldsbookmark_border
ക്രൈസ്റ്റ്ചര്‍ച്ച്: അദ്ഭുതങ്ങളൊന്നും സംഭവിച്ചില്ളെങ്കില്‍ ന്യൂസിലന്‍ഡിനെതിരായ രണ്ടാം ടെസ്റ്റും ജയിച്ച് ആസ്ട്രേലിയ ട്രാന്‍സ് ടാസ്മാന്‍ പരമ്പര തൂത്തുവാരും. രണ്ടാം ഇന്നിങ്സില്‍ 201 റണ്‍സിന്‍െറ വിജയലക്ഷ്യം തേടിയിറങ്ങിയ ഓസീസ് സ്റ്റംപെടുക്കുമ്പോള്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 70 റണ്‍സെടുത്തു. ഒമ്പതു വിക്കറ്റുകള്‍ കൈയിലിരിക്കെ 131 റണ്‍സ് കൂടി മതി അവര്‍ക്ക് ജയിക്കാന്‍. നാലാം ദിനത്തില്‍ ചായ ഇടവേളക്കുശേഷം അധികം വൈകാതെ ന്യൂസിലന്‍ഡ് രണ്ടാം ഇന്നിങ്സ് 335 റണ്‍സില്‍ അവസാനിച്ചു. ജാക്സണ്‍ ബേര്‍ഡിന്‍െറ അഞ്ചു വിക്കറ്റ് പ്രകടനമാണ് ന്യൂസിലന്‍ഡിനെ പിടിച്ചുനിര്‍ത്തിയത്. ബ്രണ്ടന്‍ മക്കല്ലത്തിന് ജയത്തോടെ യാത്രയയപ്പ് നല്‍കാനുള്ള ന്യൂസിലന്‍ഡിന്‍െറ മോഹം നടക്കാനുള്ള സാധ്യതയും ഇതോടെ മങ്ങി.
Next Story
