Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഡി കോക്കിനും ആംലക്കും സെഞ്ച്വറി; ദക്ഷിണാഫ്രിക്കക്ക് ജയം

text_fields
bookmark_border
ഡി കോക്കിനും ആംലക്കും സെഞ്ച്വറി; ദക്ഷിണാഫ്രിക്കക്ക് ജയം
cancel

സെഞ്ചൂറിയന്‍: ക്വിന്‍റണ്‍ ഡി കോക്കും (135) ഹാഷിം ആംലയും (127) നേടിയ സെഞ്ച്വറിയുടെ കരുത്തില്‍ ഇംഗ്ളണ്ടിനെതിരായ മൂന്നാം ഏകദിനത്തില്‍ ദക്ഷിണാഫ്രിക്കക്ക് തകര്‍പ്പന്‍ ജയം. 319 റണ്‍സെന്ന കൂറ്റന്‍ ലക്ഷ്യം പിന്തുടര്‍ന്ന ദക്ഷിണാഫ്രിക്ക നാല് ഓവര്‍ ബാക്കിനില്‍ക്കെ മൂന്നു വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി ലക്ഷ്യത്തിലത്തെി.

ഡി കോക്കും ആംലയും ചേര്‍ന്ന് ഓപണിങ് വിക്കറ്റില്‍ നേടിയ 239 റണ്‍സിന്‍െറ കൂട്ടുകെട്ടാണ് ദക്ഷിണാഫ്രിക്കക്ക് അനായാസ വിജയം സമ്മാനിച്ചത്.
അഞ്ച് ഏകദിനങ്ങളുള്ള പരമ്പരയില്‍ ദക്ഷിണാഫ്രിക്കയുടെ ആദ്യ ജയമാണിത്. 55ാം ഏകദിനം കളിച്ച ഡി കോക്ക് ഏറ്റവും വേഗത്തില്‍ 10 സെഞ്ച്വറി തികച്ച ആംലയുടെ റെക്കോഡ് (57 മത്സരം) തന്‍െറ പേരില്‍ എഴുതിച്ചേര്‍ത്തു. 10 സെഞ്ച്വറി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന കോഹ്ലിയുടെ റെക്കോഡും 23കാരനായ ഡികോക്  മറികടന്നു. ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ളണ്ട് റൂട്ടിന്‍െറ (125) സെഞ്ച്വറിയുടെയും ഹെയ്ല്‍സിന്‍െറയും (65) സ്റ്റോക്കിന്‍െറയും (53) അര്‍ധശതകത്തിന്‍െറയും പിന്തുണയിലാണ് 318 റണ്‍സെടുത്തത്.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story