ഇന്ത്യ-ലങ്ക ട്വന്റി20 പരമ്പര: ആദ്യ മത്സരം ഇന്ന്
text_fieldsപുണെ: കുട്ടി ക്രിക്കറ്റ് ലോകകപ്പ് വിളിപ്പാടകലെ നില്‍ക്കെ ഇന്ത്യന്‍ മണ്ണില്‍ പര്യടനത്തിനത്തെിയ ശ്രീലങ്കക്കെതിരെ ആദ്യ ട്വന്റി20 മത്സരത്തിന് ടീം ഇന്ത്യ ഇന്ന് കളത്തിലിറങ്ങും. പുണെയിലെ മഹാരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷന് സ്റ്റേഡിയത്തില്‍ പ്രാദേശിക സമയം വൈകീട്ട് 7.30നാണ് മത്സരം ആരംഭിക്കുക.
ആസ്ട്രേലിയക്കെതിരെ അവരുടെ മണ്ണില്‍ 3-0ന് ട്വന്റി20 പരമ്പര തൂത്തുവാരിയ ആത്മവിശ്വാസവുമായിട്ടാണ് ധോണിയും കൂട്ടരും നീലക്കുപ്പായത്തില്‍ ഇറങ്ങുന്നത്. മികച്ച ഫോമില്‍ കളിച്ചിരുന്ന വിരാട് കോഹ്ലിക്ക് ലോകകപ്പും ഏഷ്യാ കപ്പും മുന്നില്‍ കണ്ട് സെലക്ടര്‍മാര്‍ അവധി നല്‍കിയത് ഇന്ത്യന്‍ ആരാധകരെ നിരാശപ്പെടുത്തുന്നതാണ്. എന്നാല്‍, രോഹിത് ശര്‍മയും ശിഖര്‍ ധവാനും നയിക്കുന്ന ബാറ്റിങ് നിര ഏതു വെല്ലുവിളിയും അതിജീവിക്കാന്‍ പോന്നവരാണ്. സ്പിന്‍ ബൗളിങ്ങിലാണ് ഇന്ത്യന്‍ പ്രതീക്ഷകള്‍ പൂക്കുന്നത്.
മറുവശത്ത് ദിനേശ് ചണ്ഡിമലിന്‍െറ നേതൃത്വത്തില്‍ പുതിയൊരു താരനിരയാണ് ശ്രീലങ്കക്കായി അണിനിരക്കുന്നത്. പരിചയ സമ്പന്നനായ തിലകരത്നെ ദില്ഷന് പരിക്കേറ്റ് പുറത്തിരിക്കുന്നത് ലങ്കക്ക് തിരിച്ചടിയാണ്.കഴിഞ്ഞ ട്വന്റി20 ലോക കപ്പിന്‍െറ ഫൈനലില്‍ ഇന്ത്യയെ മലര്‍ത്തിയടിച്ച ശ്രീലങ്കയാണ് നിലവിലെ ചാമ്പ്യന്‍.
