മുര്‍താസാ... മെസ്സി നിന്നെ കാത്തിരിക്കുകയാണ്
text_fieldsകാബൂള്‍: പ്ളാസ്റ്റിക് കവറുകൊണ്ട് മെസ്സിയുടെ അര്‍ജന്‍റീന ജഴ്സിയുണ്ടാക്കി പുറംതിരിഞ്ഞുനില്‍ക്കുന്ന കൊച്ചുമെസ്സി ഫുട്ബാള്‍ ലോകത്ത് ചര്‍ച്ചാവിഷയമായിരുന്നു. അവനെ കണ്ടത്തൊനുള്ള സോഷ്യല്‍മീഡിയയുടെയും അന്താരാഷ്ട്ര മാധ്യമങ്ങളുടെയും പരിശ്രമം വിജയിച്ചതിനു പിന്നാലെ ആരാധകരെ സന്തോഷത്തിലാഴ്ത്തുന്ന മറ്റൊരു വാര്‍ത്തയാണ് കേള്‍ക്കുന്നത്. അഫ്ഗാന്‍ രാജ്യക്കാരനായ മുര്‍താസ അഹ്മദിയെന്ന അഞ്ചുവയസ്സുകാരന്‍ ആരാധകനെ കാണാന്‍ സൂപ്പര്‍താരം മെസ്സിയും കാത്തിരിക്കുകയാണ്. അവനുമൊത്തുള്ള കൂടിക്കാഴ്ചക്ക് മെസ്സി ശ്രമം തുടങ്ങിയെന്നാണ് താരവുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ പറയുന്നത്.
ബാലനെ കാണാന്‍ മെസ്സി താല്‍പര്യം പ്രകടിപ്പിച്ചെന്ന് അഫ്ഗാനിസ്താന്‍ ഫുട്ബാള്‍ ഫെഡറേഷന്‍ അറിയിച്ചു. എന്നാല്‍ തീയതി, വേദി എന്നിവയുടെ കാര്യത്തില്‍ തീരുമാനമായിട്ടില്ളെന്നും ഫെഡറേഷന്‍ അധികൃതര്‍ വ്യക്തമാക്കി. ഒന്നുകില്‍ മെസ്സി അഫ്ഗാനിലത്തെും അല്ളെങ്കില്‍ മുര്‍താസയെ സ്പെയിനില്‍ കൊണ്ടുപോകും. അതുമല്ളെങ്കില്‍ ഇരുകൂട്ടര്‍ക്കും സൗകര്യമായ മറ്റൊരു രാജ്യത്ത് കൂടിക്കാഴ്ചക്ക് അവസരമൊരുക്കും. മെസ്സിയുടെ ക്ളബായ ബാഴ്സലോണയില്‍നിന്ന് ഇതുസംബന്ധിച്ച് ഒൗദ്യോഗിക വിശദീകരണം ലഭിച്ചിട്ടില്ല.
മുര്‍താസയുടെ 15 വയസ്സുള്ള സഹോദരനാണ് പ്ളാസ്റ്റിക് കവറില്‍ ജഴ്സി നിര്‍മിച്ചുനല്‍കിയത്. യുദ്ധം തകര്‍ത്ത കാബൂളിനടുത്ത ഗസ്നി പ്രവിശ്യയിലാണ് മുര്‍താസയും കുടുംബവും താമസിക്കുന്നത്. മുര്‍താസ ജഴ്സിയണിഞ്ഞുനില്‍ക്കുന്ന ചിത്രം ജനുവരിയില്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തതും സഹോദരനാണ്. പിന്നീട് ചിത്രം സോഷ്യല്‍മീഡിയയില്‍ വൈറലാകുകയായിരുന്നു. ചിത്രം ശ്രദ്ധയില്‍പെട്ട മെസ്സി ട്വിറ്ററില്‍ ബാലനെ കണ്ടത്തൊനും ആവശ്യപ്പെട്ടു.
ഇനി, മെസ്സി മുര്‍താസയെ ചേര്‍ത്തുനിര്‍ത്തി നെറുകില്‍ ചുംബിക്കുന്ന ഒരു ചിത്രത്തിനായിട്ടായിരിക്കും ഫുട്ബാള്‍ ലോകം കാത്തിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
