Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ബൗണ്‍സറില്‍ പകച്ച് എയ്ഞ്ചലോ മാത്യൂസ്

text_fields
bookmark_border
  • സ്കോട് ബോളണ്ടിന്‍െറ ഏറില്‍ ഹെല്‍മറ്റിന്‍െറ ഭാഗം തെറിച്ചുപോയി
ബൗണ്‍സറില്‍ പകച്ച് എയ്ഞ്ചലോ മാത്യൂസ്
cancel
ധാംബുള്ള (ശ്രീലങ്ക): ആസ്ട്രേലിയന്‍ പേസ് ബൗളറുടെ ബൗണ്‍സറില്‍ ശ്രീലങ്കന്‍ ക്യാപ്റ്റന്‍ എയ്ഞ്ചലോ മാത്യൂസ് തരിച്ചുപോയി. ആസ്ട്രേലിയക്കെതിരായ നാലാം ഏകദിന മത്സരത്തിലാണ് കാണികളെ ഭയപ്പെടുത്തിയ സംഭവമുണ്ടായത്. 13ാം ഓവറിന്‍െറ അഞ്ചാം പന്തില്‍ സ്കോട് ബോളണ്ടിന്‍െറ പന്തുകൊണ്ടത് ഏയ്ഞ്ചലോ മാത്യൂസിന്‍െറ തലയുടെ പിറകിലാണ്. തലയോട്ടിയെ പന്തില്‍നിന്ന് രക്ഷിക്കുന്ന ഹെല്‍മറ്റിന്‍െറ ഭാഗം (ഫ്ളാപ്) ശക്തമായ പന്തേറില്‍ തെറിച്ചുപോയത് ആശങ്ക വര്‍ധിപ്പിച്ചു. പന്തിന്‍െറ ഗതി മനസ്സിലാക്കിയതിലെ പിഴവാണ് ലങ്കന്‍ ക്യാപ്റ്റന് വിനയായത്. ടീം ഫിസിയോ ഉടന്‍ മാത്യൂസിന് പ്രാഥമിക ചികിത്സ നല്‍കി. അമ്പയര്‍ ഡ്രിങ്ക്സ് ഇടവേളയും പ്രഖ്യാപിച്ചു. പിന്നീട് കാല്‍വണ്ണയിലെ പേശീവേദന കാരണം 28ാം ഓവറില്‍ 28 റണ്‍സുമായി ലങ്കന്‍ നായകന്‍ ഹര്‍ട്ട്റിട്ടയറായി പവലിയനിലേക്ക് മടങ്ങി. രണ്ടുവര്‍ഷം മുമ്പ് ആസ്ട്രേലിയന്‍ ബാറ്റ്സ്മാന്‍ ഫില്‍ ഹ്യൂസ് തലയില്‍ പന്തുകൊണ്ട് മരിച്ചിരുന്നു.
 

 

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
Next Story