Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ദുലീപ് ട്രോഫി: ഗ്രീനിന് കൂറ്റന്‍ വിജയലക്ഷ്യം
text_fieldsbookmark_border
ഗ്രേറ്റര്‍ നോയിഡ: ദുലീപ് ട്രോഫി ക്രിക്കറ്റ് ടൂര്‍ണമെന്റിലെ ആദ്യ മത്സരത്തില്‍ ഇന്ത്യ റെഡിനെതിരെ ഗ്രീനിന് വന്‍ വിജയലക്ഷ്യം. രണ്ടാം ഇന്നിങ്സില്‍ 486 റണ്‍സടിച്ച റെഡ് 497 റണ്‍സിന്‍െറ ലക്ഷ്യമാണ് ഗ്രീനിന് മുന്നില്‍വെച്ചത്. തുടര്‍ന്ന് ബാറ്റിങ് തുടങ്ങിയ ഗ്രീന്‍ ഒരു വിക്കറ്റിന് 113 എന്ന നിലയിലാണ്. റോബിന് ഉത്തപ്പയും (63) പാര്‍ഥിവ് പട്ടേലും (15) ആണ് ക്രീസില്‍. 26 റണ്‍സെടുത്ത ജലജ് സക്സേനയാണ് പുറത്തായത്. ഒമ്പതു വിക്കറ്റ് കൈയിലിരിക്കെ ഗ്രീനിന് ജയിക്കാന്‍ 384 റണ്‍സ് കൂടി വേണം.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
