വാലറ്റം വാണു, വിന്‍ഡീസ് സമനില പിടിച്ചു
text_fieldsകിങ്സ്റ്റണ്‍: ജെര്‍മയ്ന്‍ ബ്ളാക്വുഡ്, റോസ്റ്റണ്‍ ചേസ്, ഷെയ്ന്‍ ഡോവ്റിച്ച്, ജാസണ്‍ ഹോള്‍ഡര്‍... അംഗീകൃത ബാറ്റ്സ്മാന്മാരുടെ പട്ടികയില്‍ പേരില്ളെങ്കിലും ഇന്ത്യന്‍ ബൗളിങ്ങിനെ എങ്ങനെ നിലംപരിശാക്കാമെന്ന് മുന്‍നിരക്ക് ഇവര്‍ കാണിച്ചുകൊടുത്ത പാഠം പരമ്പരയിലെ ശേഷിക്കുന്ന ടെസ്റ്റുകളില്‍ ഇന്ത്യക്ക് തലവേദനയാകുമെന്ന് ഉറപ്പ്.
തുടര്‍ച്ചയായ രണ്ടാം ടെസ്റ്റിലും ഇന്നിങ്സ് തോല്‍വിയെന്ന പടുകുഴിയില്‍നിന്ന് മാന്യമായ സമനിലയിലേക്ക് വിന്‍ഡീസ് ടീമിനെ ഉയര്‍ത്തിക്കൊണ്ടുവന്നത് ഈ നാല്‍വര്‍ സംഘത്തിന്‍െറ ചങ്കുറപ്പായിരുന്നു. ഇന്ത്യക്കെതിരായ രണ്ടാം ടെസ്റ്റില്‍ 304 റണ്‍സ് പിന്നിലായി രണ്ടാം ഇന്നിങ്സിനിറങ്ങിയ വെസ്റ്റിന്‍ഡീസിന് ഒരുഘട്ടത്തില്‍ 48 റണ്‍സിന് നാലു വിക്കറ്റ് നഷ്ടമായിരുന്നു. ഒടുവില്‍ സമനില വഴങ്ങുമ്പോള്‍ അവരുടെ സ്കോര്‍ ആറു വിക്കറ്റ് നഷ്ടത്തില്‍ 388 റണ്‍സ്. ഇന്ത്യയെക്കാള്‍ 84 റണ്‍സ് മുന്നില്‍.
പരമ്പരയില്‍ ആദ്യമായി കരീബിയന്‍ ബാറ്റിങ് തിളങ്ങിയത് വാലറ്റത്ത് ഇവര്‍ നടത്തിയ പോരാട്ടമായിരുന്നു. കരിയറിലെ രണ്ടാമത്തെ ടെസ്റ്റിന് പാഡുകെട്ടിയ റോസ്റ്റണ്‍ ചേസ് കന്നി സെഞ്ച്വറിയും (137 നോട്ടൗട്ട്) നേടി. ബ്ളാക്വുഡ് (63), ഷെയ്ന്‍ ഡോവ്റിച്ച് (74), ജാസണ്‍ ഹോള്‍ഡര്‍ (64 നോട്ടൗട്ട്) എന്നിങ്ങനെയാണ് സ്കോര്‍. ചേസ് തന്നെയാണ് മാന്‍ ഓഫ് ദ മാച്ച്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
