Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഐ.പി.എല്‍ മത്സരങ്ങള്‍ മഹാരാഷ്ട്രയില്‍ നിന്ന് മാറ്റണമെന്ന് സുപ്രീംകോടതിയും

text_fields
bookmark_border
ഐ.പി.എല്‍ മത്സരങ്ങള്‍ മഹാരാഷ്ട്രയില്‍ നിന്ന് മാറ്റണമെന്ന് സുപ്രീംകോടതിയും
cancel

മുംബൈ: കടുത്ത വരള്‍ച്ചയിലായ മഹാരാഷ്ട്രയില്‍ നിന്നും ഐ.പി.എല്‍ ക്രിക്കറ്റ് മത്സരങ്ങള്‍ മാറ്റണമെന്ന് സുപ്രീംകോടതി. മത്സരങ്ങള്‍ സംസ്ഥാനത്തിന് പുറത്തേക്ക് മാറ്റണമെന്ന ഹൈകോടതി ഉത്തരവ് ശരി വെച്ചാണ് സുപ്രീംകോടതി ഉത്തരവ്.

അതേസമയം ഹൈകോടതി വിധിക്കെതിരെ സുപ്രീംകോടതിയെ സമീപിച്ച മുംബൈ ക്രിക്കറ്റ് അസോസിയേഷന്‍െറ ഹരജി  കോടതി തള്ളി. മെയ് 29ന് വാങ്കെ സ്റ്റേഡിയത്തില്‍ നടത്താനിരുന്ന ഫൈനലുള്‍പ്പെടെ മുംബൈ, പൂണെ, നാഗ്പൂര്‍ എന്നിവിടങ്ങളില്‍ നടത്താനിരുന്ന 13മത്സരങ്ങള്‍ മാറ്റാനാണ് ഉത്തരവ്.

70 ശതമാനത്തിലധികം വരള്‍ച്ച നേരിടുന്ന സംസ്ഥാനത്തു നിന്നും ഐ.പി.എല്‍ മത്സരങ്ങള്‍ മാറ്റണമെന്നാവശ്യപ്പെട്ട് ഒരു സന്നദ്ധ സംഘടന സമര്‍പ്പിച്ച പൊതു താല്‍പര്യ ഹരജിയിലാണ് കോടതി വിധി. ഹരജി പ്രകാരം മൂന്ന് സ്റ്റേഡിയങ്ങളിലായി 60 ലക്ഷം ലിറ്ററോളം ജലം ക്രിക്കറ്റിന് പിച്ചിനായി ഉപയോഗിക്കുന്നുണ്ട്.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story