പരിക്ക്; ഐ.പി.എല്‍ ഉപേക്ഷിച്ച് പീറ്റേഴ്സണ്‍ മടങ്ങി
text_fieldsപുണെ: കാല്‍വണ്ണക്ക് പരിക്കേറ്റ കെവിന്‍ പീറ്റേഴ്സണ്‍ ഐ.പി.എല്‍ മത്സരങ്ങള്‍ ഉപേക്ഷിച്ച് നാട്ടിലേക്ക് മടങ്ങി. റൈസിങ് പുണെ സൂപ്പര്‍ ജയന്‍റ്സ് താരമായ പീറ്റേഴ്സന് വെള്ളിയാഴ്ച റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ളൂരിനെതിരെ നടന്ന മത്സരത്തിനിടെയാണ് വലത് കാല്‍വണ്ണയിലെ പരിക്ക് വില്ലനായത്.
കാല്‍വണ്ണയിലെ പരിക്ക് കാരണം നാട്ടിലേക്ക് മടങ്ങുകയാണെന് ഇന്‍സ്റ്റാഗ്രാമില്‍ കെ.പി വെളിപ്പെടുത്തി. മികച്ച താരങ്ങളോട് വിടപറയുന്നതില്‍ സങ്കടമുണ്ട്. കുടുംബത്തിനടുത്തേക്ക് തിരിച്ചത്തെുകയാണ്. നവംബര്‍ വരെ അവധിക്കാലമാണെന്നും മുന്‍ ഇംഗ്ളീഷ് ക്യാപ്റ്റന്‍ പറയുന്നു. ഡ്രസിങ് റൂമില്‍ ചക്രക്കസേരയില്‍ ഇരിക്കുന്ന ചിത്രം ഫേസ്ബുക്കില്‍ താരം പോസ്റ്റ് ചെയ്തിരുന്നു. കഴിഞ്ഞദിവസം നടത്തിയ സ്കാനിങ്ങിലാണ് പരിക്കിന്‍െറ ഗൗരവം തെളിഞ്ഞത്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
