ആധികാരികം ഹൈദരാബാദ്
text_fieldsഹൈദരാബാദ്: പഞ്ചാബ് കിങ്സ് ഇലവനെതിരെ സണ്‍ റൈസേഴ്സ് ഹൈദരാബാദിന് അഞ്ചുവിക്കറ്റ് ജയം. പഞ്ചാബ് ഉയര്‍ത്തിയ 144 റണ്‍സ് ലക്ഷ്യം 13 പന്ത് ശേഷിക്കെ ഹൈദരാബാദ് മറികടന്നു. 59(31 പന്ത്) റണ്‍സെടുത്ത ക്യാപ്റ്റന്‍ ഡേവിഡ് വാര്‍ണര്‍, 45 റണ്‍സെടുത്ത ശിഖര്‍ ധവാന്‍, 25 റണ്‍സെടുത്ത ഇയോന്‍ മോര്‍ഗന്‍ എന്നിവരാണ് വിജയത്തിന് ചുക്കാന്‍ പിടിച്ചത്. ഒന്നാം വിക്കറ്റില്‍ വാര്‍ണറും ധവാനും 90 റണ്‍സ് ചേര്‍ത്തു. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ പഞ്ചാബിന് നിശ്ചിത ഓവറില്‍ ആറു വിക്കറ്റിന് 143 റണ്‍സെടുക്കാനേ സാധിച്ചുള്ളൂ.
ഒമ്പതു റണ്‍സ് വഴങ്ങി രണ്ടു വിക്കറ്റ് വീഴ്ത്തിയ ബംഗ്ളാ ഇടംകൈയന്‍ പേസ് ബൗളര്‍ മുസ്തഫിസുര്‍ റഹ്മാന്‍, രണ്ടു വിക്കറ്റ് വീഴ്ത്തിയ മോയിസസ് ഹെന്‍റിക്സ് എന്നിവരാണ് പഞ്ചാബിനെ പിടിച്ചുകെട്ടിയത്. 40 റണ്‍സെടുത്ത ഷോണ്‍ മാര്‍ഷാണ് പഞ്ചാബ് നിരയിലെ ടോപ് സ്കോറര്‍. 17 പന്തില്‍നിന്ന് പുറത്താകാതെ 36 റണ്‍സെടുത്ത അക്ഷര്‍ പട്ടേല്‍ കൂറ്റനടികളോടെ സ്കോറുയര്‍ത്തി. നിഖില്‍ നായിക് 22ഉം മനന്‍ വോറ 25ഉം റണ്‍സെടുത്തു. ക്യാപ്റ്റന്‍ ഡേവിഡ് മില്ലര്‍ ഒമ്പതു റണ്‍സിനും കൂറ്റനടിക്കാരന്‍ ഗ്ളെന്‍ മാക്സ്വെല്‍ ഒരു റണ്‍സിനും പുറത്തായി.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
