Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഗെയിൽ അഛനാകുന്നു; രണ്ട് മത്സരങ്ങൾക്കുണ്ടാകില്ല

text_fields
bookmark_border
ഗെയിൽ അഛനാകുന്നു; രണ്ട് മത്സരങ്ങൾക്കുണ്ടാകില്ല
cancel

ബംഗളൂരു: വെടിക്കെട്ട് ബാറ്റ്സ്മാന്‍ ക്രിസ് ഗെയ്ല്‍ ഇല്ലാതെയാവും അടുത്ത രണ്ട് മത്സരങ്ങള്‍ക്ക് റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ളൂര്‍ കളത്തിലിറങ്ങുക. തന്‍െറ ആദ്യ കുഞ്ഞിന്‍െറ മുഖം കാണാനുള്ള വെമ്പലില്‍ കരീബിയന്‍ താരം നാട്ടിലേക്ക് പറന്നിരിക്കുകയാണ്. ഭാര്യ നടാഷ ബെറിഡ്ജെയുടെ പ്രസവം അടുത്തതായി നാട്ടില്‍നിന്ന് വിവരമറിഞ്ഞത് കഴിഞ്ഞ ദിവസമാണ്. ഉടന്‍ ഗെയില്‍ നാട്ടിലേക്ക് പറക്കുകയായിരുന്നു. തിങ്കളാഴ്ച വിമാനത്തിലിരിക്കുന്ന സ്വന്തം ചിത്രം സഹിതം ഗെയ്ല്‍ ട്വീറ്റ് ചെയ്തപ്പോഴാണ് ഈ വാര്‍ത്ത ലോകമറിഞ്ഞത്.  മുംബൈ ഇന്ത്യന്‍സിനെതിരെ വാംഖഡെ സ്റ്റേഡിയത്തില്‍ ബുധനാഴ്ച നടക്കുന്ന മത്സരത്തിലും റൈസിങ് പുണെ സൂപ്പര്‍ ജയന്‍റ്സിനെതിരെ വെള്ളിയാഴ്ച നടക്കുന്ന മത്സരത്തിലും റോയല്‍ ചലഞ്ചേഴ്സ് നിരയില്‍ ഗെയില്‍ ഉണ്ടാവില്ല. 

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story