Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

'ഗെയിലിന്‍െറ ഫോമില്‍ ആശങ്കയില്ല'

text_fields
bookmark_border
ഗെയിലിന്‍െറ ഫോമില്‍ ആശങ്കയില്ല
cancel


ബംഗളൂരു: ഓപണര്‍ ക്രിസ് ഗെയിലിന്‍െറ ഫോമില്‍ ആശങ്കയില്ളെന്ന് ബാംഗ്ളൂര്‍ റോയല്‍ ചലഞ്ചേഴ്സ് ക്യാപ്റ്റന്‍ വിരാട് കോഹ്ലി. ഐ.പി.എല്ലിലെ കഴിഞ്ഞ രണ്ടു മത്സരങ്ങളില്‍ നിന്ന് ഒരു റണ്‍സ് മാത്രമാണ് വെസ്റ്റിന്‍ഡീസ് വെടിക്കെട്ട് താരത്തിന്‍െറ സംഭാവന. ട്വന്‍റി20 ലോകകപ്പ് ഉള്‍പ്പെടെ കഴിഞ്ഞ അഞ്ചു മത്സരങ്ങളില്‍ സ്കോര്‍ രണ്ടക്കം കണ്ടിട്ടുമില്ല. പക്ഷേ, ടീമിന് അനിവാര്യമായ സന്ദര്‍ഭത്തില്‍ ഗെയില്‍ ഫോമിലേക്കുയരുമെന്നാണ് കോഹ്ലിയുടെ പക്ഷം. ‘അനിവാര്യ സാഹചര്യത്തില്‍ ഗെയിലിന്‍െറ സെഞ്ച്വറി പിറക്കും. അദ്ദേഹത്തിന്‍െറ ഫോം സബന്ധിച്ച് ആശങ്കയില്ല. ടീമിലെ മറ്റംഗങ്ങള്‍ സാഹചര്യത്തിനൊത്ത് നന്നായി കളിക്കുന്നുണ്ട്. ഗെയില്‍ എളുപ്പം പുറത്തായപ്പോള്‍തന്നെ 227, 191 റണ്‍സുകള്‍ ടീം സ്കോര്‍ ചെയ്തു. ട്വന്‍റി20യില്‍ 17 സെഞ്ച്വറികള്‍ക്കുടമയായ ഗെയിലിന്‍െറ ബാറ്റില്‍നിന്ന് അവശ്യഘട്ടത്തില്‍ റണ്‍സൊഴുകും’ -ഡല്‍ഹി ഡെയര്‍ ഡെവിള്‍സിനോട് തോല്‍വി വഴങ്ങിയ മത്സരത്തിനുപിന്നാലെ കോഹ്ലി പറഞ്ഞു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story