ജലക്ഷാമം: ഐ.പി.എല്‍ മത്സരങ്ങള്‍ മാറ്റാന്‍ പൊതുതാല്‍പര്യ ഹരജി
text_fieldsബംഗളൂരു: കടുത്ത ജലക്ഷാമം കണക്കിലെടുത്ത് ഐ.പി.എല്‍ മത്സരങ്ങള്‍ ബംഗളൂരുവിന് പുറത്തേക്ക് മാറ്റണം എന്നാവശ്യപ്പെട്ട് കര്‍ണാടക ഹൈകോടതിയില്‍ പൊതുതാല്‍പര്യ ഹരജി. നഗരത്തിലെ അഭിഭാഷകനായ ദിവാകറാണ് തിങ്കളാഴ്ച ഹൈകോടതിയില്‍ ഹരജി നല്‍കിയത്. കഴിഞ്ഞ ഏഴിന് ഹരജി നല്‍കിയെങ്കിലും അപേക്ഷയില്‍ സാങ്കേതിക പ്രശ്നങ്ങളുണ്ടെന്ന് ചൂണ്ടിക്കാട്ടി കോടതി തള്ളുകയും പുതിയ ഹരജി സമര്‍പ്പിക്കാന്‍ നിര്‍ദേശം നല്‍കുകയും ചെയ്തിരുന്നു. ഐ.പി.എല്‍ ചെയര്‍മാന്‍ രാജീവ് ശുക്ളയെ കക്ഷിയായി ഉള്‍പ്പെടുത്താത്തതിനെ തുടര്‍ന്നാണ് ഹരജി തള്ളിയത്. വരള്‍ച്ചക്കെടുതി അനുഭവിക്കുന്ന മഹാരാഷ്ട്രയില്‍ ഐ.പി.എല്‍ മത്സരങ്ങള്‍ക്കായി 60ലക്ഷം ലിറ്റര്‍ വെള്ളം വിനിയോഗിക്കുന്നതിനെതിരെ ബോംബെ ഹൈകോടതി രംഗത്തുവന്നിരുന്നു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
