Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

വിഷ്ണു വിനോദിന് സെഞ്ച്വറി; ദക്ഷിണമേഖലക്ക്  മികച്ച തുടക്കം

text_fields
bookmark_border
വിഷ്ണു വിനോദിന് സെഞ്ച്വറി; ദക്ഷിണമേഖലക്ക്  മികച്ച തുടക്കം
cancel

പെരിന്തല്‍മണ്ണ: അന്തര്‍ മേഖല ക്രിക്കറ്റ് ടൂര്‍ണമെന്‍റില്‍ മധ്യമേഖലക്കെതിരെ ദക്ഷിണമേഖലക്ക് മികച്ച തുടക്കം. ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ദക്ഷിണമേഖല 62.3 ഓവറില്‍ 351 റണ്‍സിന് എല്ലാവരും പുറത്തായി. ദക്ഷിണമേഖലക്ക് വേണ്ടി വിഷ്ണു വിനോദ് (109) സെഞ്ചുറിയും ഹരികൃഷ്ണന്‍ 74ഉം അഭയ് ജോതിന്‍ 63ഉം ബാലു ബാബു 55ഉം റണ്‍സ് നേടി.

മധ്യമേഖലക്ക് വേണ്ടി അരുണ്‍ 21 റണ്‍സ് വിട്ടുകൊടുത്ത് നാല് വിക്കറ്റും വിഷ്ണു വിശ്വം 86 റണ്‍സ് വിട്ടുകൊടുത്ത് നാല് വിക്കറ്റും നേടി.തുടര്‍ന്ന് ഇന്നിങ്സ് ആരംഭിച്ച മധ്യമേഖലക്ക് കളി നിര്‍ത്തുമ്പോള്‍ 24.1 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 90 റണ്‍സാണ് നേടാനായത്. മധ്യമേഖലക്ക് വേണ്ടി അന്‍ജുല്‍ 34 റണ്‍സും അരുണ്‍ 24 റണ്‍സും നേടി. ദക്ഷിണ മേഖലയുടെ ബിനു മാത്യു 31 റണ്‍സ് വിട്ടുകൊടുത്ത് മൂന്ന് വിക്കറ്റ് നേടി.  
 

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story