Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഒരു നോബാളിന്‍െറ പേരില്‍ വില്ലനാക്കരുത് -അശ്വിന്‍
text_fieldsbookmark_border
മുംബൈ: ഒരു നോബാളിന്‍െറ പേരില്‍ തന്നെ വില്ലനാക്കിമാറ്റരുതെന്ന് സ്പിന്‍ ബൗളര്‍ ആര്‍. അശ്വിന്‍. ട്വന്‍റി20 ലോകകപ്പ് സെമി ഫൈനലില്‍ വിന്‍ഡീസിനെതിരെ ഇന്ത്യ തോല്‍വി വഴങ്ങിയ നിര്‍ണായക മത്സരത്തില്‍ നോബാള്‍ എറിഞ്ഞ നിമിഷത്തിന്‍െറ പേരില്‍ തന്നെ ക്രൂശിക്കുന്നവരോടായി അശ്വിന്‍ കേണപേക്ഷിക്കുന്നു. ‘കളി കഴിഞ്ഞ് വീട്ടിലേക്ക് പോയപ്പോള്‍ എന്‍െറ വളര്‍ത്തുപട്ടിപോലും ചൂടിലായിരുന്നു. അപസ്മാരം പിടിച്ചപോലെയുള്ള അവന്‍െറ പെരുമാറ്റംപോലും എന്നെ പേടിപ്പിച്ചു. മൂന്നു ദിവസങ്ങള്‍ പത്രം പോലും ഞാന്‍ മറിച്ചുനോക്കിയില്ല’ -ഐ.പി.എല്ലില്‍ റൈസിങ് പുണെ സൂപ്പര്‍ ജയന്‍റ്സ് താരമായ അശ്വിന്‍ പറഞ്ഞു. വിന്‍ഡീസിനെതിരായ സെമി മത്സരത്തില്‍ അശ്വിന്‍ എറിഞ്ഞ പന്തില്‍ വിക്കറ്റ് വീണെങ്കിലും പന്ത് നോബാളായതായിരുന്നു മത്സരഫലം തിരിച്ചടിയാവാന്‍ ഇടയാക്കിയത്.
Next Story
