Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഐ.പി.എല്‍ ഉദ്ഘാടനം ഇന്ന്; പോരാട്ടം നാളെ മുതല്‍

text_fields
bookmark_border
ഐ.പി.എല്‍ ഉദ്ഘാടനം ഇന്ന്; പോരാട്ടം നാളെ മുതല്‍
cancel
camera_alt???????????? ?????????????? ????? ?????? ????????? ???????????? ?????? ?????????, ????? ?????, ?????? ?????? ?????????

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്‍െറ (ഐ.പി.എല്‍) ഒമ്പതാം പതിപ്പിന്‍െറ ഉദ്ഘാടനച്ചടങ്ങിന് വെള്ളിയാഴ്ച മുംബൈ വേദിയാകും. വെര്‍ളിയിലെ നാഷനല്‍ സ്പോര്‍ട്സ് ക്ളബ് ഓഫ് ഇന്ത്യയില്‍ രാത്രി 7.30ന് തുടങ്ങുന്ന ചടങ്ങില്‍ ബോളിവുഡ് താരങ്ങളും പ്രശസ്ത ഗായകരും പങ്കെടുക്കും. പോപ് ഗായകന്‍ ക്രിസ് ബ്രൗണാകും മുഖ്യ ആകര്‍ഷണം. രണ്‍വീര്‍ സിങ്, ജാക്വിലന്‍ ഫെര്‍ണാണ്ടസ്, കത്രീന കൈഫ്, ഹണി സിങ് എന്നീ താരങ്ങളും വേദിയെ ആകര്‍ഷകമാക്കും.

ട്വന്‍റി20 ലോകകപ്പിലൂടെ പ്രശസ്തി നേടിയ ‘ചാമ്പ്യന്‍ ഡാന്‍സ്’ വെസ്റ്റിന്‍ഡീസ് താരം ഡ്വെ്ന്‍ ബ്രാവോയും സംഘവും അവതരിപ്പിക്കും. ശനിയാഴ്ച മുംബൈ വാംഖഡെ സ്റ്റേഡിയത്തില്‍ ആതിഥേയരും നിലവിലെ ജേതാക്കളുമായ മുംബൈ ഇന്ത്യന്‍സും നവാഗതരായ റൈസിങ് പുണെ സൂപ്പര്‍ ജയന്‍റ്സും തമ്മിലാണ് ഉദ്ഘാടന പോരാട്ടം.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story