Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പരിശീലകനായി ദ്രാവിഡ്; ബി.സി.സി.ഐ യോഗം ഇന്ന്

text_fields
bookmark_border
പരിശീലകനായി ദ്രാവിഡ്; ബി.സി.സി.ഐ യോഗം ഇന്ന്
cancel

മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിൻെറ പുതിയ പരിശീലകനെ തെരഞ്ഞെടുക്കാനുള്ള ബി.സി.സി.ഐ ഉന്നത ഉപദേശക സമിതി യോഗം ഇന്ന് മുംബൈയില്‍ ചേരും. മുന്‍ താരങ്ങളായ സച്ചിന്‍ ടെണ്ടുല്‍ക്കര്‍, സൗരവ് ഗാംഗുലി, വി.വി.എസ്. ലക്ഷ്മണ്‍ എന്നിവരാണ് ഉപദേശക സമിതിയിലുള്ളത്. ഏറെ നാള്‍ ഇന്ത്യന്‍ ബാറ്റിങ്ങിന്‍െറ നെടുന്തൂണായിരുന്ന രാഹുല്‍ ദ്രാവിഡ് ഇന്ത്യന്‍ ടീമിന്‍െറ പരിശീലകനാകാനാണ് സാധ്യത. ഇന്നത്തെ യോഗത്തിനുശേഷം ഇക്കാര്യത്തിൽ അന്തിമ തീരുമാനം ഉണ്ടാകും.

ടീം കോച്ചിന്‍െറ ചുമതലയുണ്ടായിരുന്ന രവി ശാസ്ത്രിയുടെ കരാര്‍ കാലാവധി ട്വന്‍റി20 ലോകകപ്പോടെ സമാപിച്ച സാഹചര്യത്തിലാണ് ടീമിന്‍െറ മുഖ്യ കോച്ചായി ദ്രാവിഡിനെ കൊണ്ടുവരാന്‍ നീക്കംനടക്കുന്നത്. നിലവില്‍ ഇന്ത്യ എ ടീമിന്‍െറയും അണ്ടര്‍ 19 ടീമിന്‍െറയും കോച്ചാണ് ദ്രാവിഡ്. ഇക്കഴിഞ്ഞ അണ്ടര്‍ 19 ലോകകപ്പില്‍ ദ്രാവിഡിന്‍െറ പരിശീലക മികവില്‍ ഇന്ത്യ ഫൈനലിലത്തെിയിരുന്നു.2019ല്‍ നടക്കുന്ന ലോകകപ്പുവരെ ദീര്‍ഘമായ കാലം പൂര്‍ണസ്വാതന്ത്ര്യത്തോടെ ടീമിനെ ഒരുക്കാന്‍ ദ്രാവിഡിന് അവസരം നല്‍കണമെന്നാണ് ഉപദേശകര്‍ ബി.സി.സി.ഐയോട് നിര്‍ദേശിച്ചതെന്നാണ് വിവരം.

ഐ.പി.എല്ലില്‍ രാജസ്ഥാന്‍ റോയല്‍സിന്‍െറ ക്യാപ്റ്റനും ഉപദേഷ്ടാവുമായിരുന്ന ഘട്ടത്തില്‍ നിരവധി യുവതാരങ്ങള്‍ക്ക് ദ്രാവിഡിന്‍െറ കീഴില്‍ മാറ്റുതെളിയിക്കാന്‍ കഴിഞ്ഞിരുന്നു. നിലവില്‍ ഐ.പി.എല്ലില്‍ ഡല്‍ഹി ഡെയര്‍ ഡെവിള്‍സിന്‍െറ ഉപദേഷ്ടാവുകൂടിയാണ് ദ്രാവിഡ്.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story