Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഡി.ജെ ബോള്‍ട്ട്; വൈറലായി ജമൈക്കന്‍ ഇതിഹാസത്തിന്‍െറ ഡാന്‍സ്

text_fields
bookmark_border
ഡി.ജെ ബോള്‍ട്ട്; വൈറലായി ജമൈക്കന്‍ ഇതിഹാസത്തിന്‍െറ ഡാന്‍സ്
cancel

ജമൈക്ക: വെസ്റ്റിൻഡീസ് കളിക്കാരുടെ ആഘോഷങ്ങൾ എപ്പോഴും ആരാധകർക്ക് ഹരമാണ്. മൈതാനത്തായാലും മൈതാനത്തിൻെറ പുറത്തായാലും വിജയങ്ങൾ ആഘോഷിക്കാൻ അവരെ കഴിഞ്ഞേയുള്ളൂ മറ്റുള്ളവർ. ബ്രാവോക്കും ഗെയ് ലിനും പിന്നാലെ മറ്റൊരു താരത്തിൻെറ കൂടി ആഘോഷം വൈറലാവുകയാണിപ്പോൾ, വേഗരാജാവ് സാക്ഷാൽ ഉസൈൻ ബോൾട്ടിൻെറ.

ബ്രാവോയുടെ ഡാൻസ് അനുകരിച്ചാണ് ബോൾട്ട് വിൻഡീസിൻെറ ലോകകപ്പ് വിജയാഘോഘോഷത്തിൽ പങ്കുചേർന്നത്. ജമൈക്കയില്‍ താന്‍ ഡാന്‍സ് ചെയ്യുന്ന വിഡിയോ ട്വിറ്ററില്‍ പോസ്റ്റ് ചെയ്താണ് ബോള്‍ട്ട് ആരാധകരെ ത്രസിപ്പിച്ചത്. ഡാൻസ് ചെയ്യുന്ന ബോൾട്ടിൻെറ പിറകിൽ ടിവിയിൽ കളി കഴിഞ്ഞതിന് ശേഷമുള്ള ദൃശ്യങ്ങൾ കാണാമായിരുന്നു. അത് ലറ്റിക്സിലെ ഇതിഹാസ താരമായ ഉസൈൻ ബോൾട്ട് ക്രിക്കറ്റിൻെറ ആരാധകനാണ്. ചില പ്രദർശന മത്സരങ്ങൾക്കുവേണ്ടി ബോൾട്ട് പാഡണിഞ്ഞിട്ടുണ്ട്.

കഴിഞ്ഞ ദിവസം കൊല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡന്‍സില്‍ നടന്ന കലാശക്കളിയില്‍ ഇംഗ്ലീഷ് പടയെ നാല് വിക്കറ്റിന് തകര്‍ത്താണ് വിന്‍ഡീസ് ലോക ചാമ്പ്യന്‍ പട്ടം വീണ്ടും നേടിയത്. അവസാന ഓവറിൽ കാർലസ് ബ്രാത് വെയ്റ്റ് തുടർച്ചയായി നേടിയ നാലു സിക്സറുകളാണ് വിൻഡീസിനെ ജ‍യത്തിലേക്കെത്തിച്ചത്. വനിതാ ട്വന്‍റി 20 കിരീടവും വിന്‍ഡീസ് തന്നെയാണ് നേടിയത്.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story