എലിയറ്റ് ഏകദിനം മതിയാക്കി
text_fieldsഓക്ലന്‍ഡ്: ന്യൂസിലന്‍ഡ് ഓള്‍റൗണ്ടര്‍ ഗ്രാന്‍റ് എലിയറ്റ് ഏകദിന ക്രിക്കറ്റിനോട് വിടപറഞ്ഞു. ട്വന്‍റി20 ലോകകപ്പ് സെമിയില്‍ ഇംഗ്ളണ്ടിനോട് തോല്‍വി വഴങ്ങി നാട്ടില്‍ തിരിച്ചത്തെിയ ഉടനെയായിരുന്നു ഏകദിനം മതിയാക്കാനുള്ള തീരുമാനം എലിയറ്റ് അറിയിച്ചത്. അതേസമയം, ട്വന്‍റി20 ഫോര്‍മാറ്റില്‍ ഏതാനും നാള്‍ തുടരും. 2015 ഏകദിന ലോകകപ്പ് സെമിയില്‍ ദക്ഷിണാഫ്രിക്കക്കെതിരെ ന്യൂസിലന്‍ഡിന് ജയവും ആദ്യ ലോകകപ്പ് ഫൈനല്‍ പ്രവേശവും നല്‍കിയ ഇന്നിങ്സിന്‍െറ പേരിലാവും ഈ 37കാരനെ ക്രിക്കറ്റ്ലോകം ഓര്‍ക്കുക. അവസാന ഓവറില്‍ ഡെയ്ല്‍ സ്റ്റെയ്നിനെ സിക്സര്‍ പറത്തി വിജയം സമ്മാനിച്ച ഷോട്ട് പോയവര്‍ഷം ന്യൂസിലന്‍ഡിലെ മികച്ച കായിക നിമിഷമായി തെരഞ്ഞെടുത്തിരുന്നു.
ഇക്കഴിഞ്ഞ ഫെബ്രുവരിയില്‍ ഹാമില്‍ട്ടണില്‍ ആസ്ട്രേലിയക്കെതിരെയായിരുന്നു അവസാന ഏകദിനം. 2008 ജൂണില്‍ അരങ്ങേറിയ എലിയറ്റ് 83 മത്സരങ്ങളില്‍ നിന്നായി 1976 റണ്‍സും 39 വിക്കറ്റും നേടി. ഇതേ വര്‍ഷം മാര്‍ച്ചിലായിരുന്നു ടെസ്റ്റ് അരങ്ങേറ്റം. 2009 ഡിസംബറിലായിരുന്നു അവസാന ടെസ്റ്റ്. കളിച്ചത് അഞ്ചു മത്സരങ്ങള്‍.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
