Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightക​രി​യ​റി​ലെ ഏ​റ്റ​വും ...

ക​രി​യ​റി​ലെ ഏ​റ്റ​വും മി​ക​ച്ച​ത്​ 2016 ഐ.​പി.​എ​ൽ കി​രീ​ടം -ഡേ​വി​ഡ്​ വാ​ർ​ണ​ർ

text_fields
bookmark_border
ക​രി​യ​റി​ലെ ഏ​റ്റ​വും മി​ക​ച്ച​ത്​ 2016 ഐ.​പി.​എ​ൽ കി​രീ​ടം -ഡേ​വി​ഡ്​ വാ​ർ​ണ​ർ
cancel

ഉ​യ​ർ​ച്ച​യും താ​ഴ്​​ച​യും ഒ​രു​പോ​ലെ വ​ന്നും​പോ​യു​മി​രു​ന്ന ക​രി​യ​റാ​ണ്​ ​ആ​സ്​​ട്രേ​ലി​യ​ൻ വെ​ടി​ ക്കെ​ട്ട്​ ബാ​റ്റ്​​സ്​​മാ​ൻ ഡേ​വി​ഡ്​ വാ​ർ​ണ​റു​ടേ​ത്. 2015ൽ ​ലോ​ക​കി​രീ​ട​മ​ണി​ഞ്ഞ ആ​സ്​​ട്രേ​ലി​യ​ൻ ടീ​മ ി​ൽ അം​ഗം, മു​ൻ ക്യാ​പ്​​റ്റ​ൻ മൂ​ന്ന്​ ഫോ​ർ​മാ​റ്റി​ലെ​യും വെ​ടി​ക്കെ​ട്ട്​ ഓ​പ​ണ​ർ എ​ന്നി​ങ്ങ​നെ വി​ശേ​ഷ​ണ​ങ്ങ​ൾ ഏ​റെ​യു​ണ്ട്​ വാ​ർ​ണ​ർ​ക്ക്.

എ​ന്നാ​ൽ, ത​​െൻറ ക​രി​യ​റി​ലെ ഏ​റ്റ​വും മി​ക​ച്ച മു​ഹൂ​ർ​ത്ത​മേ​തെ​ന്ന ചോ​ദ്യ​ത്തി​ന്​ ഒ​രു ഉ​ത്ത​ര​മേ ഉ​ള്ളൂ. 2016ലെ ​ഐ.​പി.​എ​ല്ലി​ൽ വാ​ർ​ണ​ർ ക്യാ​പ്​​റ്റ​നാ​യ സ​ൺ​ൈ​​റ​സേ​ഴ്​​സ്​ ഹൈ​ദ​രാ​ബാ​ദി​​െൻറ കി​രീ​ട നേ​ട്ടം. ക​രി​യ​റി​ലെ ഏ​റ്റ​വും മി​ക​ച്ച മു​ഹൂ​ർ​ത്ത​മെ​ന്നാ​ണ്​ വാ​ർ​ണ​ർ വി​ശേ​ഷി​പ്പി​ച്ച​ത്. ‘ഐ.​പി.​എ​ല്ലി​ൽ ഏ​റ്റ​വും വി​ശേ​ഷ​പ്പെ​ട്ട ഓ​ർ​മ​യാ​ണ്​ 2016ലേ​ത്. എ​ല്ലാ​നി​ല​ക്കും മി​ക​ച്ച ടൂ​ർ​ണ​മ​െൻറാ​യി​രു​ന്നു. ത്രി​ല്ല​ർ പോ​രാ​ട്ട​ത്തി​ലൂ​ടെ​യാ​യി​രു​ന്നു പ​ല ജ​യ​ങ്ങ​ളും.

ഏ​റ്റ​വും മി​ക​ച്ച ടീ​മാ​യി​രു​ന്നു ഞ​ങ്ങ​ളു​ടേ​ത്. ജീ​വി​ത​ത്തി​ലെ ത​ന്നെ ന​ല്ലൊ​രു ഓ​ർ​മ​യാ​ക്കി ഇ​തി​നെ മാ​റ്റു​ന്നു’- വാ​ർ​ണ​ർ പ​റ​ഞ്ഞു. ഫൈ​ന​ലി​ൽ ബം​ഗ​ളൂ​രു റോ​യ​ൽ​ച​ല​ഞ്ചേ​ഴ്​​സി​നെ ഏ​ട്ടു റ​ൺ​സി​ന്​ തോ​ൽ​പി​ച്ച മു​ഹൂ​ർ​ത്ത​വും വാ​ർ​ണ​ർ വി​വ​രി​ക്കു​ന്നു.

കോ​ഹ്​​ലി, ​ക്രി​സ്​ ഗെ​യ്​​ൽ, ഡി​വി​ല്ലേ​ഴ്​​സ്​ തു​ട​ങ്ങി​യ വ​മ്പ​ന്മാ​രു​ടെ ടീ​മാ​യി​രു​ന്നു എ​തി​രാ​ളി​ക​ൾ. എ​ന്നാ​ൽ, ഞ​ങ്ങ​ൾ സ്വ​ന്തം ക​രു​ത്തി​ലും ഫോ​മി​ലും വി​ശ്വ​സി​ച്ചു.

Show Full Article
TAGS:IPL david warner cricket news 
News Summary - 2016 ipl was my best
Next Story