ആത്മവിശ്വാസത്തോടെ സഞ്ജു; ആവേശമാകാനൊരുങ്ങി രഞ്ജി
text_fieldsമലപ്പുറം: രഞ്ജി ട്രോഫി 2015^16 സീസണ്‍ ആരംഭിക്കാന്‍ ദിവസങ്ങള്‍ മാത്രം ശേഷിക്കെ കേരള ടീം പെരിന്തല്‍മണ്ണ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ കഠിന പരിശീലനത്തില്‍. ഒരാഴ്ചയിലധികമായി പരിശീലകന്‍ പി. ബാലചന്ദ്രന്‍െറ നേതൃത്വത്തില്‍ താരങ്ങള്‍ ഇവിടെയുണ്ട്.
കഴിഞ്ഞദിവസം ക്യാപ്റ്റനും അന്താരാഷ്ട്ര താരവുമായ സഞ്ജു വി. സാംസണ്‍ കൂടി ഇവര്‍ക്കൊപ്പം ചേര്‍ന്നതോടെ പതിവിലും ആവേശത്തിലാണ് എല്ലാവരും. രഞ്ജി കിരീടമെന്ന കേരളത്തിന്‍െറ എക്കാലത്തെയും വലിയ സ്വപ്നം ഇത്തവണയെങ്കിലും കൈപ്പിടിയിലാക്കാന്‍ കഴിയുമെന്ന പ്രതീക്ഷയുണ്ട് ഈ വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാന്. ഗ്രൂപ് സിയില്‍ ഒക്ടോബര്‍ ഒന്നുമുതല്‍ നാലുവരെ ജമ്മു കശ്മീരിനെതിരെയാണ് ആതിഥേയരുടെ ആദ്യ മത്സരം. ശ്രീനഗറില്‍ നടക്കുന്ന മത്സരത്തിനായി രണ്ടു ദിവസത്തിനുള്ളില്‍ കേരള ടീം പുറപ്പെടും.
ആദ്യ ശ്രീനഗറില്‍ തീരുമാനിച്ച മത്സരം സാങ്കേതി കാരണങ്ങളാല്‍ പെരിന്തല്‍ മണ്ണയില നടത്തുമെന്നാണ് അറിയിച്ചത്. ഇതിനായി ജമ്മുകശ്മീര്‍ ടീം കേരളത്തിലേക്ക് വരാനിരിക്കെയാണ് മത്സരം ശ്രീനഗറില്‍ തന്നെ നടത്താന്‍ ബി.സി.സി.ഐ തീരുമാനിച്ചത്.
ആദ്യ രണ്ട് മത്സരങ്ങള്‍ക്കുള്ള കേരളത്തിന്‍െറ 15 അംഗ സംഘത്തെക്കൂടി പ്രഖ്യാപിച്ചതോടെ ബുധനാഴ്ച മുതല്‍ പരിശീലനം മുറുകി. ബലിപെരുന്നാള്‍ പ്രമാണിച്ച് ചില താരങ്ങള്‍ക്ക് വ്യാഴാഴ്ച അവധി നല്‍കിയിട്ടുണ്ട്. അടുത്തദിവസം പരിശീലനം പുനരാരംഭിക്കും. സെപ്റ്റംബര്‍ 29ന് ദക്ഷിണാഫ്രിക്ക എ ക്കെതിരായ ട്വന്‍റി 20 മത്സരത്തിനായി ഇടക്ക് ഡല്‍ഹിയില്‍ പോവുന്ന സഞ്ജു തുടര്‍ന്ന് വീണ്ടും ടീമിനൊപ്പം ചേരും.
ഇന്ത്യ എ^ബംഗ്ളാദേശ് എ പരമ്പരയില്‍ ബാറ്റിങ്ങില്‍ മിന്നുന്ന പ്രകടനം കാഴ്ചവെച്ച സഞ്ജു നല്ല ആത്മവിശ്വാസത്തിലാണ്. നായകന്‍െറ അധികചുമതലയും ഭംഗിയായി നിര്‍വഹിക്കാന്‍ കഴിയുമെന്ന് 20കാരന്‍ കരുതുന്നു. ക്യാപ്റ്റനായി സഞ്ജുവിന്‍െറ രഞ്ജി ട്രോഫി അരങ്ങേറ്റം കൂടിയാണിത്. വി.എ. ജഗദീഷ്, അക്ഷയ് കോടോത്ത്, രോഹന്‍ പ്രേം, സച്ചിന്‍ ബേബി, റൈഫി വിന്‍സെന്‍റ് ഗോമസ് തുടങ്ങിയവരുടെ പരിചയസമ്പത്ത് ടീമിന് ഗുണം ചെയ്യും. ഒക്ടോബര്‍ 15ന് ഝാര്‍ഖണ്ഡ്, നവംബര്‍ ഏഴിന് ത്രിപുര, 23ന് സൗരാഷ്ട്ര, ഡിസംബര്‍ ഒന്നിന് ഹിമാചല്‍ പ്രദേശ് എന്നിവര്‍ക്കെതിരായാണ് പെരിന്തല്‍മണ്ണയില്‍ കേരളത്തിന്‍െറ മറ്റ് മത്സരങ്ങള്‍. മൂന്ന് വര്‍ഷത്തിന് ശേഷമാണ് ടീമിന്‍െറ ഹോം മത്സരങ്ങള്‍ക്ക് ഈ സ്റ്റേഡിയം വേദിയാകുന്നത്. 2012ല്‍ അസമിനും ഗോവക്കുമെതിരെ സമനില വഴങ്ങിയ ആതിഥേയര്‍ തുടര്‍ന്ന് ജമ്മു കശ്മീരിനോട് തോല്‍വി രുചിച്ചു. അവസാന കളിയില്‍ ഝാര്‍ഖണ്ഡിനെതിരെ ഇന്നിങ്സിന്‍െറയും 35 റണ്‍സിന്‍െറയും വിജയം ആഘോഷിച്ച കേരളം നിര്‍ത്തിയിടത്തുനിന്ന് തുടങ്ങാനുള്ള പുറപ്പാടിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
