ജയം; ഇന്ത്യക്ക് പരമ്പര
text_fieldsബംഗളൂരു: ജൂനിയര്‍ ടീമില്‍ കളിച്ചുതെളിയാന്‍ കിട്ടിയ അവസരം മുതലാക്കിയ സുരേഷ് റെയ്നയും അവസരത്തിനൊത്തുയര്‍ന്ന മലയാളി താരം സഞ്ജു സാംസണും രസംകൊല്ലിയായത്തെിയ മഴയും നിറഞ്ഞുനിന്ന മത്സരത്തില്‍ ബംഗ്ളാദേശ് ‘എ’യെ തറപറ്റിച്ച് ഇന്ത്യ ‘എ’യുടെ ജയാരവം. അനൗദ്യോഗിക ഏകദിന പരമ്പരയിലെ മൂന്നാമത്തേതും അവസാനത്തേതുമായ പോരാട്ടത്തില്‍ ഡക്വര്‍ത്ത് ലൂയിസ് നിയമം വിധി നിര്‍ണയിച്ചപ്പോള്‍ 75 റണ്‍സിന്‍െറ ജയവുമായി ഇന്ത്യന്‍ ടീം 2-1ന് പരമ്പര വരുതിയിലാക്കി. റെയ്നയുടെ സെഞ്ച്വറിയും (104) സഞ്ജുവിന്‍െറ 90 റണ്‍സും ബലം പകര്‍ന്ന ഇന്നിങ്സില്‍ ആറു വിക്കറ്റ് നഷ്ത്തില്‍ 298 റണ്‍സാണ് നിശ്ചിത 50 ഓവറില്‍ ഇന്ത്യ എതിരാളികള്‍ക്ക് മുന്നില്‍ ഉയര്‍ത്തിയത്. മഴ കാരണം ലക്ഷ്യം പിന്നീട് 290 റണ്‍സാക്കി. മറുപടി ബാറ്റിങ്ങിനിറങ്ങിയ ബംഗ്ളാദേശിനെ ആതിഥേയ ബൗളര്‍മാര്‍ ഏറെ ബുദ്ധിമുട്ടിച്ചപ്പോള്‍ 32 ഓവര്‍ പിന്നിടവേ ആറു വിക്കറ്റ് നഷ്ടത്തില്‍ 141 റണ്‍സ് മാത്രമാണ് പിറന്നത്. മത്സരം മൂന്നാം തവണ മഴ മുടക്കിയ ഈ അവസരത്തിനുശേഷം കളി നടക്കാതെ വന്നതോടെ ഡക്വര്‍ത്ത് ലൂയിസ് നിയമം വഴിയായി തീരുമാനം. അതനുസരിച്ച് 32 ഓവറില്‍ 217 റണ്‍സാണ് ബംഗ്ളാദേശിന് വേണ്ടിയിരുന്നത്. അരമണിക്കൂര്‍ കാത്തിരിപ്പിനുശേഷം ബാക്കി മത്സരം ഉപേക്ഷിച്ചപ്പോള്‍ 75 റണ്‍സ് ജയം ഉന്മുക്ത് ചന്ദിനും സംഘത്തിനും സ്വന്തമായി. സീനിയര്‍ ടീമിലേക്ക് വിളിയത്തെിയ എസ്. അരവിന്ദിന്‍െറ 14 റണ്‍സിന് രണ്ടു വിക്കറ്റ്, കുല്‍ദീപ് യാദവിന്‍െറ 29 റണ്‍സിന് രണ്ടു വിക്കറ്റ് എന്നീ പ്രകടനങ്ങളാണ് ബംഗ്ളാ ബാറ്റിങ്ങിനെ വലച്ചത്.
ദക്ഷിണാഫ്രിക്കക്കെതിരായ പരമ്പരക്കുള്ള തയാറെടുപ്പ് ഗംഭീരമാക്കിയ സുരേഷ് റെയ്ന, 94 പന്തിലാണ് 104 റണ്‍സെടുത്തത്. റെയ്നയാണ് കളിയിലെ താരം. ഒമ്പത് ഫോറുകളും ഒരു സിക്സും താരം പറത്തി. മൂന്നാമനായി സ്ഥാനക്കയറ്റം കിട്ടി വന്ന സഞ്ജു അവസരം നന്നായി മുതലാക്കി. 99 പന്തില്‍ 10 ഫോറുകളും ഒരു സിക്സുമായി കളം നിറഞ്ഞാണ് മലയാളി താരം 90 റണ്‍സ് നേടിയത്. എന്നാല്‍, സെഞ്ച്വറിയിലേക്ക് പോകാനാകാതെ താരം മടങ്ങി. 116 റണ്‍സാണ് സഞ്ജുവും റെയ്നയും ചേര്‍ന്ന മൂന്നാം വിക്കറ്റ് സഖ്യം അടിച്ചെടുത്തത്. ക്യാപ്റ്റന്‍ ഉന്മുക്ത് 41 റണ്‍സെടുത്ത് പുറത്തായി. ഏഴാമനായത്തെിയ റിഷി ധവാന്‍ 26 റണ്‍സുമായി പുറത്താകാതെ നിന്നു. ബംഗ്ളാദേശ് ബാറ്റിങ്ങില്‍ മുന്‍നിര തകര്‍ന്നപ്പോള്‍ ക്യാപ്റ്റന്‍ മൊമിനുല്‍ ഹഖ് (37), ലിറ്റന്‍ ദാസ് (21), നാസിര്‍ ഹുസൈന്‍ (22), സബിര്‍ റഹ്മാന്‍ (41*) എന്നിവരുടെ രക്ഷാപ്രവര്‍ത്തന ശ്രമങ്ങള്‍ ഫലവത്തായില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
