ഐ.പി.എല്‍ ആഭ്യന്തര വളര്‍ച്ചയെ സഹായിച്ചു
text_fieldsന്യൂഡല്‍ഹി: കോടികള്‍ മറിയുന്ന ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് (ഐ.പി.എല്‍) ഇന്ത്യയുടെ ആഭ്യന്തര സാമ്പത്തിക വളര്‍ച്ചയെയും (ജി.ഡി.പി) സഹായിച്ചതായി സര്‍വേ റിപ്പോര്‍ട്ട്. 2015 സീസണിലെ ഐ.പി.എല്‍ മത്സരങ്ങളിലൂടെ 11,500 കോടി രൂപയുടെ സംഭാവന ജി.ഡി.പിയില്‍ ഉണ്ടായെന്ന് ബി.സി.സി.ഐക്കുവേണ്ടി കായിക ഉപദേശക ഏജന്‍സിയായ കെ.പി.എം.ജി നടത്തിയ സര്‍വേയില്‍ പറയുന്നു. 26,500 കോടിയുടെ സാമ്പത്തിക ഇടപാടാണ് കഴിഞ്ഞ സീസണില്‍ ഇന്ത്യയില്‍ നടന്നത്.
ഐ.പി.എല്ലിനോടനുബന്ധിച്ച് പ്രത്യക്ഷമായും പരോക്ഷമായും ഇന്ത്യയില്‍ നടന്ന സാമ്പത്തിക ഇടപാടുകളെക്കുറിച്ചാണ് മുഖ്യമായും സര്‍വേ നടത്തിയത്. ബ്രിട്ടന്‍, ആസ്ട്രേലിയ, ദക്ഷിണാഫ്രിക്ക തുടങ്ങിയ രാജ്യങ്ങളില്‍നിന്ന് ഇന്ത്യയിലത്തെിയത് ആയിരക്കണക്കിന് ക്രിക്കറ്റ് പ്രേമികളാണ്. കളി കാണാന്‍ എത്തിയവരില്‍ 20 ശതമാനവും കളി നടക്കുന്ന നഗരങ്ങള്‍ക്കു പുറമേ മറ്റിടങ്ങളും സന്ദര്‍ശിച്ചു.
