Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഇന്ത്യയും പാകിസ്താനും ഡിസംബറില്‍ ലങ്കന്‍ മണ്ണില്‍ ഏറ്റുമുട്ടും

text_fields
bookmark_border
ഇന്ത്യയും പാകിസ്താനും ഡിസംബറില്‍ ലങ്കന്‍ മണ്ണില്‍ ഏറ്റുമുട്ടും
cancel

ന്യൂഡല്‍ഹി: ഏറെ നാള്‍ നീണ്ട അനിശ്ചിതത്വങ്ങള്‍ക്കൊടുവില്‍ ഇന്ത്യ-പാകിസ്താന്‍ ദ്വിരാഷ്ട്ര പരമ്പര യാഥാര്‍ഥ്യമാകുന്നു. ഡിസംബറില്‍ ശ്രീലങ്ക വേദിയായി പരമ്പര നടക്കും. പരമ്പരയുമായി മുന്നോട്ടുപോകാന്‍ പാക് പ്രധാനമന്ത്രി നവാസ് ശരീഫ് പി.സി.ബിക്ക് അനുമതി നല്‍കിയതായുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവന്ന് മണിക്കൂറുകള്‍ക്കകം ബി.സി.സി.ഐ അംഗം രാജീവ് ശുക്ളയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. ഡിസംബര്‍ 15 മുതലാകും അഞ്ചു മത്സരങ്ങളുടെ പരമ്പര തുടങ്ങുക. 2008ലെ മുംബൈ ഭീകരാക്രമണത്തോടുകൂടിയാണ് ഇന്ത്യ-പാകിസ്താന്‍ ക്രിക്കറ്റ് ബന്ധത്തിനും ഉലച്ചില്‍ തട്ടിയത്. അതിനുശേഷം 2012ല്‍ ഇന്ത്യയില്‍ നടന്ന ഏകദിന, ട്വന്‍റി20 പരമ്പരകള്‍ക്കുശേഷം ഇരുടീമുകളും ദ്വിരാഷ്ട്ര പരമ്പരയില്‍ നേര്‍ക്കുനേര്‍ വന്നിട്ടില്ല.

 

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story