ഇന്ത്യ–പാക് ക്രിക്കറ്റ് പരമ്പര: തീരുമാനം ഉടന്‍– ബി.സി.സി.ഐ
text_fieldsമുംബൈ: അനിശ്ചിതത്വത്തിലായ ഇന്ത്യ-പാക് ക്രിക്കറ്റ് പരമ്പര സംബന്ധിച്ച തീരുമാനം രണ്ടുദിവസത്തിനുള്ളിലെന്ന് ബി.സി.സി.ഐ സെക്രട്ടറി അനുരാഗ് താക്കൂര്‍. ഡിസംബറില്‍ പരമ്പരക്കായി ബി.സി.സി.ഐ പാകിസ്താനെ ഒൗദ്യോഗികമായി ക്ഷണിച്ചെങ്കിലും ഇന്ത്യക്ക് യു.എ.ഇയില്‍ കളിക്കാന്‍ സമ്മതമാണെങ്കില്‍ മാത്രമേ പരമ്പര നടക്കൂവെന്ന് പാക് ക്രിക്കറ്റ് ബോര്‍ഡ് ചെയര്‍മാന്‍ ശഹരിയാര്‍ ഖാന്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍, യു.എ.ഇയില്‍ കളിക്കുന്നത് സംബന്ധിച്ച് ഇന്ത്യ ഇതുവരെ ഒൗദ്യോഗിക നിലപാട് വ്യക്തമാക്കിയിട്ടില്ല. ഐ.സി.സി നടത്തുന്ന ഏതൊരു പരമ്പരയും പങ്കെടുക്കുന്ന രാജ്യങ്ങളുടെ താല്‍പര്യം പരിഗണിച്ചു മാത്രമേ വേദിയുടെ കാര്യത്തില്‍ തീരുമാനമെടുക്കൂവെന്ന് താക്കൂര്‍ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിയായി പറഞ്ഞു.
കമ്മിറ്റി റിപ്പോര്‍ട്ട് ഉടന്‍ സമര്‍പ്പിക്കുമെന്നും അതിനുശേഷമാണ് ബി.സി.സി.ഐ അന്തിമ നിലപാട് വ്യക്തമാക്കുകയെന്നും താക്കൂര്‍ പറഞ്ഞു.
യു.എ.ഇയിലേക്ക് ഇന്ത്യ വരാന്‍ തയാറാണെങ്കില്‍ പരമ്പരക്ക് തയാറാണെന്നാണ് ഇക്കാര്യത്തില്‍ പാക് ക്രിക്കറ്റ് ബോര്‍ഡിന്‍െറ നിലപാട്. ഐ.പി.എല്‍ മത്സരങ്ങള്‍ യു.എ.ഇയില്‍ കളിച്ച ഇന്ത്യക്ക് എന്തുകൊണ്ട് യു.എ.ഇയില്‍ പാകിസ്താനുമായി പരമ്പര കളിക്കാന്‍ സാധിക്കില്ളെന്നും ശഹരിയാര്‍ ഖാന്‍ ചോദിച്ചിരുന്നു.
അതേസമയം, പരമ്പരക്ക് തടസ്സമാകുന്നത് ശിവസേനയുടെ നിലപാടാണെന്ന് പാക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. പാക് പ്രധാനമന്ത്രി നവാസ് ശരീഫിന് പരമ്പരയോട് താല്‍പര്യമുണ്ടെങ്കിലും സമീപകാലത്ത് ശിവസേന പാകിസ്താനെതിരെ സ്വീകരിക്കുന്ന തീവ്ര നിലപാടുകള്‍ പ്രധാനമന്ത്രിയെ ആശങ്കാകുലനാക്കുന്നതായി അദ്ദേഹത്തോടടുപ്പമുള്ള വൃത്തങ്ങള്‍ സൂചിപ്പിച്ചതായാണ് റിപ്പോര്‍ട്ട്. ടീമിനെ ഇന്ത്യയിലേക്കയച്ചാല്‍ ടീമംഗങ്ങളുടെ സുരക്ഷയിലും പാക് സര്‍ക്കാര്‍ ആശങ്കയിലാണ്. ക്രിക്കറ്റിലൂടെ ഇന്ത്യ-പാക് പ്രശ്നങ്ങള്‍ക്ക് ഒരു പരിധിവരെ പരിഹാരമുണ്ടാകുമെന്ന് വിശ്വസിക്കുന്ന ആളാണ് പാക് പ്രധാനമന്ത്രി. എന്നാല്‍, ആഭ്യന്തര മന്ത്രി ചൗധരി നിസാര്‍ അലി ഖാന്‍, പി.സി.ബി എക്സിക്യൂട്ടിവ് കമ്മിറ്റി ചെയര്‍മാന്‍ നജാം സേഥി എന്നിവര്‍ പരമ്പരയെ ശക്തമായി എതിര്‍ക്കുന്നയാളാണ്.
ഇന്ത്യ-പാകിസ്താന്‍ ക്രിക്കറ്റ് പരമ്പരയെ ആദ്യം മുതലേ എതിര്‍ക്കുന്നവരാണ് ശിവസേന. 1999ല്‍ ഇന്ത്യ-പാക് ടെസ്റ്റ് മത്സര വേദിയായിരുന്ന ഫിറോസ് ഷാ കോട്ല ഗ്രൗണ്ടിലെ പിച്ച് ശിവസേന പ്രവര്‍ത്തകര്‍ തകര്‍ത്തിരുന്നു. ഇപ്പോള്‍ നടക്കുന്ന ഇന്ത്യ-ദക്ഷിണാഫ്രിക്ക മത്സരം നിയന്ത്രിക്കാനത്തെിയ പാകിസ്താന്‍ പാക് അമ്പയര്‍ അലിം ദാറിനെ ശിവസേനയുടെ പ്രതിഷേധത്തെ തുടര്‍ന്ന് തിരിച്ചയച്ചിരുന്നത് വിവാദമായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
