ആസ്ട്രേലിയ–ന്യൂസിലന്‍ഡ് രണ്ടാം ടെസ്റ്റ് സമനിലയില്‍
text_fieldsപെര്‍ത്ത്: ബൗളര്‍മാരുടെ ശവപ്പറമ്പായി മാറിയ വാക്കയിലെ രണ്ടാം ടെസ്റ്റ് സമനിലയില്‍. രണ്ടാം ഇന്നിങ്സില്‍ ആസ്ട്രേലിയ ഏഴു വിക്കറ്റ് നഷ്ടത്തില്‍ 385 റണ്‍സ് എടുത്ത് ഡിക്ളയര്‍ ചെയ്തു. 321 റണ്‍സ് വിജയലക്ഷ്യം തേടിയിറങ്ങിയ ന്യൂസിലന്‍ഡ് രണ്ടിന് 104 എന്ന നിലയില്‍ കളിയവസാനിപ്പിക്കുകയായിരുന്നു.
രണ്ടിന് 258 എന്ന നിലയില്‍ രണ്ടാം ഇന്നിങ്സ് പുനരാരംഭിച്ച ഓസീസിനെ അഞ്ചാം ദിവസം ന്യൂസിലന്‍ഡ് പിടിച്ചുകെട്ടി. ക്യാപ്റ്റന്‍ സ്റ്റീവന്‍ സ്മിത്ത് 138 റണ്‍സിന് പുറത്തായി. ആഡം വോഗ്സ് 119 റണ്‍സെടുത്തു. അവസാന ഇന്നിങ്സിനിറങ്ങിയ മിച്ചല്‍ ജോണ്സണ് 29 റണ്‍സ് നേടി. വിക്കറ്റ് കീപ്പര്‍ പീറ്റര്‍ നെവില്‍ 35 റണ്‍സെടുത്തു. 28 റണ്‍സെടുത്ത സ്റ്റാര്‍കും രണ്ട് റണ്‍സെടുത്ത ഹാസ്ല്‍വുഡും പുറത്താകാതെ നിന്നു. ടിം സൗത്തീ 97 റണ്‍സ് വഴങ്ങി നാല് വിക്കറ്റ് വീഴ്ത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
