Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

രണ്ടാം ടെസ്റ്റ്: ഡേവിഡ് വാര്‍ണര്‍ക്ക് ഇരട്ടശതകം

text_fields
bookmark_border
രണ്ടാം ടെസ്റ്റ്: ഡേവിഡ് വാര്‍ണര്‍ക്ക് ഇരട്ടശതകം
cancel

പെര്‍ത്ത്: പോരാട്ടം രണ്ടാം ടെസ്റ്റായി വാക്ക മൈതാനത്തിലേക്കത്തെിയപ്പോഴും ആസ്ട്രേലിയക്കാരന്‍ ഡേവിഡ് വാര്‍ണറുടെ ബാറ്റിന് മാത്രം വിശ്രമമില്ല. ന്യൂസിലന്‍ഡ് ബൗളര്‍മാരെ തച്ചുതകര്‍ത്ത്, രണ്ടാം ടെസ്റ്റിന്‍െറ ആദ്യ ഇന്നിങ്സില്‍ തന്നെ വാര്‍ണര്‍ നേടിയത് ഇരട്ടശതകം.
വാര്‍ണര്‍ക്കൊപ്പം വണ്‍ഡൗണായത്തെിയ ഉസ്മാന്‍ ഖ്വാജയും സെഞ്ച്വറിയുമായി ആക്രമണം നടത്തിയപ്പോള്‍ ആദ്യ ദിനം സ്റ്റംപെടുക്കുമ്പോള്‍ 416 റണ്‍സ് ആസ്ട്രേലിയന്‍ സ്കോര്‍ബോര്‍ഡില്‍ വന്നടിഞ്ഞു. നഷ്ടമായത് രണ്ടു വിക്കറ്റ് മാത്രം, ജോ ബേണ്‍സും (40) ഖ്വാജയും (121). കീഴടങ്ങാന്‍ കൂട്ടാക്കാതെ 272 പന്തില്‍ 244 റണ്‍സുമായി വാര്‍ണറും അഞ്ചു റണ്‍സുമായി ക്യാപ്റ്റന്‍ സ്റ്റീവന്‍ സ്മിത്തുമാണ് ക്രീസില്‍.

ബ്രിസ്ബേനില്‍ നടന്ന ഒന്നാം ടെസ്റ്റില്‍ രണ്ട് ഇന്നിങ്സിലും സെഞ്ച്വറിയടിച്ച പ്രകടനത്തിന്‍െറ തുടര്‍ച്ചയായിരുന്നു വാര്‍ണര്‍ പെര്‍ത്തിലും കരുതിവെച്ചത്. ഓപണിങ്ങില്‍ കൂട്ടുകാരന്‍ ജോ ബേണ്‍സുമായി 101 റണ്‍സ് കൂട്ടുകെട്ടാണ് വാര്‍ണര്‍ ഉയര്‍ത്തിയത്.
40 റണ്‍സുമായി ബേണ്‍സ് വീണതിന് പകരമത്തെിയ ഖ്വാജ, വാര്‍ണറുടെ ബാറ്റിങ് പൂരത്തിന് തകര്‍പ്പന്‍ പിന്തുണ നല്‍കി. 132 പന്തില്‍നിന്ന് ഖ്വാജ മൂന്നക്കം പൂര്‍ത്തിയാക്കി. അധികം വൈകാതെ 236 പന്തില്‍ വാര്‍ണറുടെ 200ാം റണ്‍സത്തെി. വാര്‍ണര്‍-ഖ്വാജ കൂട്ടുകെട്ട് 302 റണ്‍സാണ് രണ്ടാം വിക്കറ്റില്‍ ചേര്‍ത്തത്. 186 പന്ത് നേരിട്ട ഖ്വാജ 121 റണ്‍സെടുത്തു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
Next Story