Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ആറു വിക്കറ്റ്; ഫോം അറിയിച്ച് ഇര്‍ഫാന്‍

text_fields
bookmark_border
ആറു വിക്കറ്റ്; ഫോം അറിയിച്ച് ഇര്‍ഫാന്‍
cancel

അഹ്മദാബാദ്: മാസങ്ങള്‍ക്കുശേഷം ആഭ്യന്തര ക്രിക്കറ്റില്‍ തിരിച്ചത്തെിയ ഇന്ത്യന്‍ താരം ഇര്‍ഫാന്‍ പത്താന് ആറു വിക്കറ്റ് നേട്ടം. ഗുജറാത്തിനെതിരെ ബറോഡക്കുവേണ്ടി പന്തെറിഞ്ഞ ഇര്‍ഫാന്‍ ഒന്നാം ഇന്നിങ്സിലാണ് ആറു വിക്കറ്റ് പ്രകടനം കാഴ്ചവെച്ചത്. മത്സരത്തില്‍ ബറോഡ ഫോളോ ഓണ്‍ വഴങ്ങി ഇന്നിങ്സ് തോല്‍വി സമ്മതിച്ചതിനാല്‍ രണ്ടാം ഇന്നിങ്സില്‍ പന്തെറിയേണ്ടിവന്നില്ല.
2012 മുതല്‍ ഇന്ത്യന്‍ ടീമിന് പുറത്തായ ഇര്‍ഫാന്‍ ഈ വര്‍ഷം ഐ.പി.എല്ലും കളിച്ചില്ല. കഴിഞ്ഞ സീസണ്‍ രഞ്ജിയില്‍ അഞ്ചു മത്സരങ്ങള്‍ കളിച്ചെങ്കിലും ഫോമിലേക്കുയരാന്‍ കഴിഞ്ഞിരുന്നില്ല. പുതിയ സീസണില്‍ ആദ്യമായാണ് താരം ടീമിലിടം നേടിയത്.
ഒന്നാം ഇന്നിങ്സില്‍ 25.2-12-47-6 എന്നായിരുന്നു ബൗളിങ് പ്രകടനം. ഒരു അര്‍ധസെഞ്ച്വറിയുമായി ബാറ്റിങ്ങിലും തിളങ്ങി (58, 15). സഹോദരന്‍ യൂസുഫ് പത്താന്‍ ടീമിലുണ്ടായിരുന്നെങ്കിലും തിളങ്ങിയില്ല.

 

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story