ഒന്നാം ട്വന്‍റി20: ലങ്കക്ക് ജയം
text_fieldsകാന്‍ഡി: വെസ്റ്റിന്‍ഡീസിനെതിരെ ടെസ്റ്റിലെയും ഏകദിനത്തിലെയും വിജയക്കുതിപ്പിനു പിന്നാലെ ട്വന്‍റി20യിലും ശ്രീലങ്കക്ക് വിജയത്തുടക്കം. ആദ്യ ട്വന്‍റി20 മത്സരത്തില്‍ 30 റണ്‍സിനാണ് ലങ്ക ജയിച്ചത്. മുന്‍നിരയുടെ തകര്‍പ്പന്‍ ബാറ്റിങ്ങിന്‍െറ ബലത്തില്‍ 20 ഓവറില്‍ മൂന്നു വിക്കറ്റ് നഷ്ടത്തില്‍ 216 റണ്‍സ് ലക്ഷ്യമാണ് ദ്വീപുകാര്‍ എതിരാളികള്‍ക്ക് നല്‍കിയത്. ആന്ദ്രെ ഫ്ളെചറിന്‍െറ തട്ടുപൊളിപ്പന്‍ സിക്സറുകള്‍കൊണ്ട് മറുപടി നല്‍കിയ വിന്‍ഡീസിനെ സചിത്ര സേനാനായകെയുടെ നാലു വിക്കറ്റ് കൊയ്ത്തുമായി ലങ്ക നേരിട്ടു.
ആതിഥേയര്‍ക്കുവേണ്ടി ഓപണമാരായ കുശല്‍ പെരേര (40), തിലകരത്നെ ദില്‍ഷന്‍ (56), ഷെഹന്‍ ജയസൂര്യ (36), ദിനേശ് ചണ്ഡിമല്‍ (40*), ക്യാപ്റ്റന്‍ എയ്ഞ്ചലോ മാത്യൂസ് (37*) എന്നിവരാണ് റണ്‍സ് വാരിയത്. പെരേര ആറു ഫോറും ഒരു സിക്സും പറത്തിയപ്പോള്‍ എട്ട് ഫോറുകളാണ് ദില്‍ഷന്‍ പായിച്ചത്. ജയസൂര്യ രണ്ടു വീതം ഫോറും സിക്സും അടിച്ചു. ചണ്ഡിമല്‍ നാലു ഫോറും രണ്ടു സിക്സും മാത്യൂസ് രണ്ടു ഫോറും നാലു സിക്സും അടിച്ചെടുത്തു.
മറുപടി ബാറ്റിങ്ങില്‍ മൂന്നു ഫോറും ആറു സിക്സും പറത്തി 25 പന്തില്‍ 57 റണ്‍സുമായി അപകടകാരിയായ ഫ്ളെചര്‍ കനത്ത വെല്ലുവിളിയായി. എന്നാല്‍, ചമീര ലങ്കയുടെ രക്ഷകനായി. പിന്നീട് സേനാനായകെ വിക്കറ്റ് വീഴ്ത്താന്‍ തുടങ്ങിയതോടെ മറ്റാര്‍ക്കും കൂറ്റന്‍ സ്കോര്‍ പിന്തുടരാന്‍ വേണ്ട ഇന്നിങ്സ് കെട്ടിപ്പടുക്കാനായില്ല. സേനാനായകെ ആണ് കളിയിലെ താരമായത്. പരമ്പരയിലെ രണ്ടാമത്തേതും അവസാനത്തേതുമായ മത്സരം ബുധനാഴ്ച നടക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
