രഞ്ജി: കേരളത്തിന് മികച്ച തുടക്കം
text_fields
പെരിന്തല്‍മണ്ണ: ഉജ്വല ഫോമിലുള്ള രോഹന്‍ പ്രേമിന്‍െറ ബാറ്റ് വീണ്ടും റണ്‍വേട്ടക്കിറങ്ങിയപ്പോള്‍ ത്രിപുരക്കെതിരായ രഞ്ജി ട്രോഫി ക്രിക്കറ്റില്‍ കേരളത്തിന് മികച്ച തുടക്കം. ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ കേരളം ഒന്നാം ദിനം കളി അവസാനിക്കുമ്പോള്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 223 റണ്‍സെടുത്തു. 94 റണ്‍സുമായി രോഹന്‍ പ്രേമും 22 റണ്‍സുമായി റോബര്‍ട്ട് ഫെര്‍ണാണ്ടസുമാണ് ക്രീസില്‍. ഓപണര്‍മാരായ വി.എ. ജഗദീഷും (12), അക്ഷയ് കോടോത്തും (10) എളുപ്പത്തില്‍ മടങ്ങി. തൊട്ടുപിന്നാലെ നായകന്‍ സഞ്ജു വി. സാംസണും (1) പുറത്തായതോടെ ആതിഥേയര്‍ തകര്‍ച്ചയുടെ വക്കിലായി. ഈ ഘട്ടത്തില്‍ സചിന്‍ ബേബിയെ (70) കൂട്ടുപിടിച്ച് ക്രീസില്‍ നിലയുറപ്പിച്ചാണ് രോഹന്‍ പ്രേം ടീം ടോട്ടല്‍ പടുത്തുയര്‍ത്തിയത്. സ്കോര്‍ 36ല്‍ ഒരുമിച്ച കൂട്ട് 173ലാണ് വഴിപിരിഞ്ഞത്.
സീസണില്‍ കേരളത്തിന്‍െറ രണ്ടാം ഹോം മാച്ചാണിത്.
