Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഐ.പി.എല്‍ ചീഫ് ഓപറേറ്റിങ് ഓഫീസര്‍ സുന്ദര്‍ രാമന് രാജിവെച്ചു
text_fieldsbookmark_border
മുംബൈ: ഐ.പി.എല്‍ ചീഫ് ഓപറേറ്റിങ് ഓഫീസര്‍ സുന്ദര്‍ രാമന് സ്ഥാനം രാജിവെച്ചു. തിങ്കളാഴ്ച നാഗ്പുരില്‍ ബി.സി.സി.ഐ പ്രസിഡന്റ് ശശാങ്ക് മനോഹര്ക്കാണ് അദ്ദേഹം രാജി സമര്‍പിച്ചത്. രാജി ബി.സി.സി.ഐ സ്വീകരിച്ചു. ബോര്‍ഡിന്‍െറ പദവികളില്‍ നിന്നും നവംബര്‍ അഞ്ചോടെ രാമന് ഒൗദ്യോഗികമായി വിരമിക്കും.
2013ലെ വാതുവെപ്പ് സംഭവത്തില്‍ കേസ് നേരിടുന്ന രാമന് പദവിയില്‍ തുടരുന്നത് നല്ലതല്ലെന്ന് ബി.സി.സി.ഐ പ്രസിഡന്റ് ശശാങ്ക് മനോഹര്‍ നേരത്തേ അഭിപ്രായപ്പെട്ടിരുന്നു. മുദ്ഗല്‍ കമ്മിറ്റി റിപ്പോര്‍ട്ടില്‍ രാമന് പ്രഥമ ദൃഷ്ടാ തന്നെ കുറ്റക്കാരനാണ്. ഐ.പി.എല്ലിന്‍െറ വിശ്വാസ്യതക്കും ജനകീയതക്കും വേണ്ടി രാമന് ചീഫ് ഓപറേറ്റിങ് ഓഫീസര്‍ സ്ഥാനം ഒഴിയണമെന്ന് ശശാങ്ക് മനോഹര്‍ ഇന്ത്യന്‍ എക്സ്പ്രസുമായുള്ള അഭിമുഖത്തില്‍ വ്യക്തമാക്കിയിരുന്നു.
Next Story
