Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ബ്ലൈൻഡ് ഏഷ്യ കപ്പ്: മലയാളി താരം അജേഷ് ഇന്ത്യന്‍ ടീമില്‍
text_fieldsbookmark_border
കൊച്ചി: ജനുവരിയില്‍ കൊച്ചിയില്‍ നടക്കുന്ന കാഴ്ചയില്ലാത്തവരുടെ പ്രഥമ ഏഷ്യ കപ്പിനുള്ള ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ചു. ഗുജറാത്ത് താരം കേതന് പട്ടേലാണ് ക്യാപ്ടന്. ആന്ധ്രപ്രദേശ് താരം അജയ് റെഡ്ഡി വൈസ് ക്യാപ്ടനും കര്‍ണാടക താരം പ്രകാശ് ജെ. വിക്കറ്റ് കീപ്പറുമാണ്. കേരളത്തില്‍നിന്ന് അജേഷ് അര്ജുനന് ടീമില്‍ ഇടം നേടി. ജനുവരി 17 മുതല്‍ 24 വരെയാണ് മത്സരങ്ങള്‍. ട്വന്റി 20 ഫോര്‍മാറ്റിലാണ് മത്സരങ്ങള്‍ സംഘടിപ്പിക്കുക. ലോക ചാമ്പ്യന്മാരായ ഇന്ത്യയെ കൂടാതെ ശ്രീലങ്ക, ബംഗ്ളാദേശ്, നേപ്പാള്‍ ടീമുകള്‍ പങ്കെടുക്കും.
Next Story
