Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

177 റണ്‍സിൻെറ വിജയം; ആസ്‌ട്രേലിയക്ക് പരമ്പര

text_fields
bookmark_border
177 റണ്‍സിൻെറ വിജയം;  ആസ്‌ട്രേലിയക്ക് പരമ്പര
cancel

മെല്‍ബണ്‍: ഒരുദിവസം ബാക്കിനില്‍ക്കെ വെസ്റ്റിന്‍ഡീസിനെ 177 റണ്‍സിന് തകര്‍ത്ത് ആസ്ട്രേലിയക്ക് പരമ്പര ജയം. മൂന്ന് ടെസ്റ്റുകളടങ്ങിയ പരമ്പരയില്‍ ഒരു മത്സരം ബാക്കിനില്‍ക്കെയാണ് ഓസീസ് 2-0ത്തിന് മുന്നിലത്തെിയത്. സ്കോര്‍: ആസ്ട്രേലിയ 551/3 ഡിക്ള., 179/3ഡിക്ള. വെസ്റ്റിന്‍ഡീസ്: 271, 282.

179 റണ്‍സെന്ന നിലയില്‍ നാലാംദിനം മൈതാനത്തിറങ്ങുംമുമ്പേ ഓസീസ് ഡിക്ളയര്‍ പ്രഖ്യാപിച്ചു. 459 റണ്‍സ് ലക്ഷ്യവുമായി ബറ്റിങ് ആരംഭിച്ച വെസ്റ്റിന്‍ഡീസിന് ഓപണര്‍മാരായ ക്രെയ്ഗ് ബ്രാത്വൈറ്റും  (31), രാജേന്ദ്ര ചന്ദ്രികയും (37) മികച്ച തുടക്കം നല്‍കിയെങ്കിലും ഓസീസ് ബൗളിങ്ങിനുമുന്നില്‍ അധികനേരം പിടിച്ചുനില്‍ക്കാനായില്ല. നാലുവിക്കറ്റുമായി മിച്ചല്‍മാര്‍ഷും മൂന്നു വിക്കറ്റുമായി നഥാന്‍ ല്യോണുമാണ് മാരകപ്രഹരം തീര്‍ത്തത്. ജാസന്‍ ഹോള്‍ഡര്‍ (68), ദിനേഷ് റാംദിന്‍ (59) എന്നിവര്‍ അര്‍ധസെഞ്ച്വറി നേടിയെങ്കിലും ഓസീസ് വിജയം തടയാനായില്ല. ല്യോണ്‍ കളിയിലെ താരമായി. മൂന്നാം ടെസ്റ്റ് ജനുവരി മൂന്നിന് സിഡ്നിയില്‍ ആരംഭിക്കും. 
 

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story