ടെസ്റ്റ്: ഇംഗ്ലണ്ട് 303ന് പുറത്ത്
text_fieldsഡര്ബന്: ദക്ഷിണാഫ്രിക്കക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇംഗ്ലണ്ട് 303 റണ്‍സിന് പുറത്ത്. ആദ്യ ദിവസം വെളിച്ചക്കുറിവിനെ തുടര്‍ന്ന് 179ല്‍ അവസാനിപ്പിച്ച ഇംഗ്ളീഷുകാര് ഇന്നലെ ബാറ്റിങ്ങ് തുടര്‍ന്നപ്പോള്‍ നിക് കോംപ്റ്റന്െറ (85) അര്‍ധസെഞ്ച്വറി പ്രകടനവുമായാണ് തിരിച്ചത്തെിയത്. ജെയിംസ് ടെയ് ലര്‍ (70), ജോണി ബെയര്‍സ്റ്റോ (41) എന്നിവര്‍ക്കൊപ്പം സ്റ്റുവര്‍ട് ബ്രോഡ് 32 റണ്‍സുമായി പുറത്താവാതെ നിന്നു.
മറുപടി ബാറ്റിങ്ങാരംഭിച്ച ദക്ഷിണാഫ്രിക്ക രണ്ടാം ദിനം കളി അവസാനിക്കുമ്പോള്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 137 റണ്‍സെന്ന നിലയിലാണ്. ഡീന്‍ എല്‍ഗാര്‍ (67), തെംബ ബവുമ (10) എന്നിവരാണ് ക്രീസില്‍. ഹാഷിം ആംല (7), എ.ബി ഡിവിലിയേഴ്സ് (49), എന്നിവരുടെ വിക്കറ്റുകള്‍ നഷ്ടമായി.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
