ന്യൂസിലന്‍ഡിന് ഏഴു വിക്കറ്റ് ജയം
text_fields
ക്രൈസ്റ്റ്ചര്‍ച്ച്: ശ്രീലങ്കക്കെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തില്‍ ന്യൂസിലന്‍ഡിന് ഏഴു വിക്കറ്റ് ജയം. ക്രിസ്മസ് പിറ്റേന്ന് നടന്ന മത്സരത്തില്‍ ടോസ് നേടി ആദ്യ ബാറ്റിങ്ങിനിറങ്ങിയ ശ്രീലങ്ക, 47 ഓവറില്‍ 188 റണ്‍സിന് പുറത്തായി. ലങ്കന്‍ മുന്‍നിരയെ പിഴുതെറിഞ്ഞ് നാലു വിക്കറ്റ് വീഴ്ത്തിയ മാത്യൂ ഹെന്‍റിയും മധ്യനിരയില്‍ അപകടം വിതച്ച് മൂന്നു വിക്കറ്റ് വീഴ്ത്തിയ ഡഗ് ബ്രെയ്സ്വെലിന്‍െറയും ബൗളിങ്ങിനു മുന്നില്‍ സന്ദര്‍ശകര്‍ ചുരുങ്ങിയ സ്കോറിന് പുറത്തായി.
മറുപടി ബാറ്റിങ്ങിനിറങ്ങിയ ന്യൂസിലന്‍ഡിനെ ഓപണര്‍മാരായ മാര്‍ട്ടിന്‍ ഗുപ്റ്റിലും (79) ബ്രണ്ടന്‍ മക്കല്ലവും (55) മുന്നില്‍നിന്ന് നയിച്ചപ്പോള്‍ വിജയം അനായാസമായി. 21 ഓവറില്‍ മൂന്നു വിക്കറ്റ് നഷ്ടത്തിലാണ് കിവികള്‍ വിജയം കുറിച്ചത്. അഞ്ചു ഏകദിനങ്ങളടങ്ങിയ പരമ്പരയിലെ അടുത്തമത്സരം തിങ്കളാ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
