അണ്ടര്‍ 19 ക്രിക്കറ്റ് ലോകകപ്പ്: മലയാളികളില്ലാതെ ഇന്ത്യന്‍ ടീം
text_fields
ന്യൂഡല്‍ഹി: അടുത്ത വര്‍ഷം ബംഗ്ളാദേശില്‍ നടക്കുന്ന അണ്ടര്‍ 19 ലോകകപ്പിനുള്ള 15 അംഗ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ തെരഞ്ഞെടുത്തു. ടീമില്‍ മലയാളികളില്ല.
ഝാര്‍ഖണ്ഡിന്‍െറ വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാന്‍ ഇശാന്‍ കിഷനാണ് ക്യാപ്റ്റന്‍. ഇന്ത്യ കിരീടം നേടിയ ശ്രീലങ്കയിലെ ത്രിരാഷ്ട്ര ക്രിക്കറ്റ് പരമ്പരയില്‍ ഇശാനായിരുന്നു ക്യാപ്റ്റന്‍. ആസ്ട്രേലിയ, ന്യൂസിലന്‍ഡ്, നേപ്പാള്‍ തുടങ്ങിയ ടീമുകളുള്‍പ്പെട്ട ഗ്രൂപ് ഡിയിലാണ് ഇന്ത്യയുടെ സ്ഥാനം.
ടീം: ഇശാന്‍ കിഷന്‍ (ക്യാപ്റ്റന്‍), റിഷാഭ് പാന്ത് (വൈ. ക്യാപ്റ്റന്‍), വാഷിങ്ടണ്‍ സുന്ദര്‍, സര്‍ഫ്രാസ് ഖാന്‍, അമന്‍ദീപ് ഖരെ, അന്‍മോല്‍പ്രീത് സിങ്, അര്‍മാന്‍ ജാഫര്‍, റിക്കി ഭുവി, മായങ്ക് ദാഗര്‍, സീഷന്‍ അന്‍സാരി, മഹിപാല്‍ ലോംറോര്‍, അവേശ് ഖാന്‍, ശുഭം മാവി, ഖലീല്‍ അഹമ്മദ്, രാഹുല്‍ ബഥാം.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
